താൾ:Sree Aananda Ramayanam 1926.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

 ഇങ്ങിനെ  പറഞ്ഞതു കേട്ടു   ഭരതൻ  അവനൊരു  രാക്ഷസനാണെന്നു   വിചാരിച്ചു   ഹനുമാന്റെ  നേരെ  പ്രയോഗിക്കുവാനായി  വീണ്ടും  ഒരു  ശരംവില്ലിൽ   തൊടുത്തു .   ശരം  കയ്യിലേന്തിനില്ക്കുന്ന  ഭരതനെകണ്ടു   ഹനുമാൻ  ഭു ഭു  എന്നു  ശബ്ദിച്ച്  ഇവൻ  രാമനല്ല  എന്നിങ്ങിനെ   വിചാരിച്ചു  ക്ഷണനേരം   ദ്ധ്യനിച്ചു ഹനുമാൻ   ഭരതനെട്   പറഞ്ഞു  .  ഞാൻ   രാമദൂതനാണ്  എന്റെ  ബലം  നിണക്കു  കാണേണമോ?  ആവാക്കു  കേട്ടിട്ടു  ഭരതൻ   അവനോടു  പറഞ്ഞു.  എന്റെ  ബന്ധുവായ   രാമൻ  ദണ്ഡകാരണ്യത്തിൽ   വസിക്കുകയാണല്ലോ.അദ്ദേഹവും  നീയ്യുമായി  എവിടെ  വെച്ചാണുകണ്ടെത്തിയത്ത്.   ഇങ്ങിനെ   ഭരതൻ  ചോദിച്ചപ്പോൾ   ഹനുമാൻ  രാമന്റെ  വർത്തമാനമെല്ലാം   വിസ്തരിച്ചു 

പറഞ്ഞു കേൾപ്പിച്ചു. അപ്പോൾ ഭരതൻ അസ്രം പ്രയോഗിച്ചു പർവ്വതത്തെ പൊക്കിക്കൊടുക്കുകയും ഹനുമാൻ അതും കൊണ്ടു ലങ്കയിൽ ചെന്നു വള്ളികളുടെ പ്രഭാവത്താൽ ലക്ഷ്മണനെയും വാനരൻമാരേയും ജീവിപ്പിക്കുകയും ചെയ്തു. ഭരതന്റെ വർത്തമാനം ശ്രിരാമനേയും അറിയിച്ചു. പിന്നെ ദ്രോണാചലത്തെ യഥാസ്ഥാനം കൊണ്ടു പേയി വെച്ചു ലക്ഷ്മണൻ ജിവിച്ച വർത്തമാനം ഭരതനെയും അറിയിച്ച് ആകാശ മാർഗ്ഗത്തൂടെ ഹനുമാൻ വേഗത്തിൽ ലങ്കയിൽ എത്തിച്ചേരുകയും ചെയ്തു. രാമന്റെ വർത്തമാനം കേട്ടു ഭരതൻ രാജാക്കൻമാരെ എല്ലാം അയോദ്ധ്യയിലേക്കു വരുത്തി ശ്രീരാമനെ സഹായിപ്പാൻ ലങ്കയിലേക്കു പോകേണമെന്നു മനസ്സിൽ വിചാരിക്കകയും ചെയ്തു.

അനന്തരം രാവണൻ സഭയിൽ ഇരുന്നു രാക്ഷസമ്മാരോടു കല്പിച്ചു . ഹേ ദൂതൻമ്മാരേ നിങ്ങൾ വേഗത്തിൽ പോകുവിൻ . പാതാളത്തിൽ മഹാ ബലവാൻ മാരായി ഐരാവണൻ എന്നും മൈരാവണൻ എന്നും പേരുള്ള രണ്ടു രാക്ഷസൻമാരുണ്ട് .അവർ എന്റെ സുഹ്യത്തുക്കളാണ് . അവരോടു യുദ്ധവർത്തമാനം ചെന്ന് അറിയിക്കുവാൻ ഈകല്പനപ്രകാരം ദൂതമ്മാർ രാതാളത്തിൽ ചെന്നു വർത്തമാനം അറിയിക്കുകയും ഐരാവണമൈരാവണമ്മാർ പരിഭ്രമിച്ചു ലങ്കയിൽ വരിക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/207&oldid=170861" എന്ന താളിൽനിന്ന് ശേഖരിച്ചത്