താൾ:Sree Aananda Ramayanam 1926.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൯൭


യും ചെയ്തു. അവർ രാത്രിസമയത്തു രാമനേയും ലക്ഷ്മണനേയും പിടിച്ചു കൊണ്ടുപോകേണമെന്നാണു വിചാരിച്ചത്. വാനര സേനയ്ക്കു ചുററും ഹന്തൃമാന്റെ വാലുകൊണ്ട് ഒരു വലിയ കോട്ട കെട്ടിയിരിക്കുന്നതായി അവർ കണ്ടു. അപ്പോൾ ആകാ ശത്തിൽനിന്നു മഹാബലവാന്മാരായ അവർ വാനരസേനയുടെ മദ്ധത്തിലേക്കു ചാടി.ശ്രീരാമനും ലക്ഷ്മണനും യുദ്ധശ്രമം കൊണ്ടു തെല്ലൊന്നു ക്ഷീണിച്ച് ഒരു കല്ലിന്മേൽ കിടന്ന് ഉറങ്ങു കയായിരുന്നു.എരാവണമൈരാവണന്മാ൪ ആ കല്ലിനോടു കൂടിതന്നെ എടുത്തു രാമലക്ഷ്മണന്മാരെ പാതാളത്തിലുളള ത ങ്ങളുടെ ഗൃഹത്തിലേക്കു കൊണ്ടുപോകയും ചെയ്തു ഇതിനിടയിൽ ഹന്തൃമാൻ സേനാമദ്ധ്യത്തിൽ രാമലക്ഷ്മണൻമാരെ കാ ണായ്കുയാൽ അവരുടെ പാദചാരേണ പോയി പാതാളത്തി ലേയ്ക്കു ചെന്നു. ഹന്തൃമാനു സംഗതി മനസ്സിലായത് എങ്ങിനേ എന്നാൽഃ-രാമലഷ്മണൻമാരെ തിരഞ്ഞു ലങ്കയുടെ ദക്ഷിണ ഭാഗത്തുകൂടെ പോകുമ്പോൾ നികുംഭിലയിൽ വെച്ചു ഗർഭിണി യായ ഒരു പെൺപ്രാവു തന്റെ ഭർത്താവായ ആൺപ്രാവിനോ ട് ഇങ്ങിനെ പറയുന്നതുകേട്ടു. നാഥാ! ഇന്ന് എനിക്കു മനു ഷ്യമാംസം തിന്നുവാൻ മോഹം തോന്നുന്നുണ്ട് എന്നു പോൺ പ്രാവു പറഞ്ഞതിന്നു ഹേ പ്രിയേ! രാമലഷ്മണൻമാരെ രണ്ടു രാ ക്ഷസന്മാർ പാതാളത്തിലേയ്ക്കു കൊണ്ടുപോയിട്ടുണ്ട്. ഉടനെ അവരെ രാക്ഷസന്മാർ കൊല്ലും. എന്നാൽ ഞാൻ അവരുടെ മാംസം നിനക്കു കൊണ്ടുവന്നു തരാം എന്ന് ആൺപ്രാവു മറു പടിപറഞ്ഞു. ഈ സംഭാഷണം കേട്ടു ഹന്തൃമാൻ അല്പം സ ന്തോഷത്തോടുകൂടി പാതാളത്തിലേയ്ക്കു നടകൊണ്ടു്. അവിടെ രാക്ഷസന്മാരുടെ കോട്ടവാതുക്കൽ മകരദ്ധ്വജൻ എന്നവൻ നില്ക്കുന്നുണ്ടായിരുന്നു. നിയ്യാരാണ്, എവിടെനിന്നു വരുന്നു എന്നവൻ ചോദിച്ചപ്പോൾ ഹന്തൃമാൻ തന്റെ വർത്തമാനം പറഞ്ഞു. ലങ്കയിൽ നിദ്ര ചെയിരുന്ന രാമലക്ഷ്മണൻമാരെ രാ ക്ഷസന്മാർ പാതാളത്തിലേയ്ക്കു കൊണ്ടുപോന്നിട്ടുണ്ട്. അവരെ

നോക്കുവാനാണ് രാമദൂതനായ ഞാൻ വന്നത്. നിണക്കു വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/208&oldid=170862" എന്ന താളിൽനിന്ന് ശേഖരിച്ചത്