താൾ:Sree Aananda Ramayanam 1926.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം 20

നായി അതു വേഗം ലങ്കയിലേയ്ക്കു കൊണ്ടുപോകയാണല്ലോ വേണ്ടത് . നീ എന്നിൽനിന്നു മന്ത്രോപദോശം വാങ്ങി ഗുരുദക്ഷിണകൾ ചെയ്താലും അങ്ങിനെ തന്നെ എന്നു പറഞ്ഞു ഹനുമാൻ തടകത്തിങ്കൽ ചെന്നു കണ്ണുമടച്ചു വെളളം കുടിക്കുകയും ആ സമയം അതിലുണ്ടായിരുന്ന ഒരു പെൺമുതല ഹനുമാനെ ഗ്രസിക്കുകയും ചെയ്തു . ഹനുമാൻ അതിനെ വായപിളർന്നുകൊന്നുകളഞ്ഞു . അപ്പോൾ ആ മുതല ഒരു ദിവൃസ്തീയുടെ രുപം എടുത്ത് ആകാശത്തിലേയ്ക്കു പെങ്ങി ഹനുമാനോടു പറഞ്ഞു . ഞാൻ മുജ്ജന്മത്തിൽ ധാനൃമാലി എന്നുപേരായ ഒരപ്സരസ്തിയായിരുന്നു. അന്ന് ഒരു മഹർഷി എന്നോടു രതിർത്ഥന ചെയ്തപ്പോൾ ഞാൻ നൊടുവിൽ പാടില്ലാതിരുന്നതു കൊണ്ട് അദ്ദേഹത്തിന്റെ ഇഷ്ടം സാധിക്കായ്ക്കുയാൽ അദ്ദേഹം എന്നെ ശപിച്ചു. ശാപമോഷം നിന്നെകൊണ്ടാണ് ഉണ്ടാവുക എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. നീ ഇവിടെ കണ്ട ആശ്രമം മായാകല്പിതമാണ്. രാവണൻ അയ്കുപ്പെട്ടിട്ടുളള കാലനേമി എന്ന വലിയ അസുരനാണ് അതിൽ മുനിവേഷം ധരിച്ചിരിക്കുന്നത്. നീ ഈ ആശ്രമം ഉടനെ വിട്ടുപോകണം. അപ്രകാരംതന്നെ എന്നു പറഞ്ഞു ഹനുമാൻ തിടുക്കപ്പെട്ടുംകൊണ്ടു മുനിയുടെ മുമ്പിൽ ചെന്നു കൈമടക്കി പിടിച്ച് ഇതാ നിനക്കുളള ഗുരുദക്ഷിണ എന്നുപറഞ്ഞ് അവന്റെ മാറത്തു ഘോമായ മുഷ്ടിപ്രഹരംചെയ്തു.. കാലനോമി രക്തം ഛർദ്ദിച്ചു പ്രാണൻ വിട്ടു കാലനുക്കു പോവുകയും ചെയ്തു .. പിന്നെ ഹനുമാൻ ക്ഷീരാബ്ധിയിൽ ചെന്ന് ഗന്ധർവ്വന്മാരെ ജയിച്ചു ദ്രോണുർവ്വതവും എടുത്ത് ആകാശത്തിൽകുടെ അതിവേഗത്തിൽ ലങ്കയിലേയ്ക്കു പോയി. പോകുംവഴിക്കു ഭരതൻ ഒരു ശരം വിട്ടു ഹനുമാന്റെ കയ്യിൽനിന്നു പർവ്വതത്തെ താഴെ വീഴ്ത്തി. ഭരതനെ കണ്ടിട്ടു ശ്രിരാമനാണെന്നു വിചാരിച്ചു പരിഭ്രമിച്ചു ഹനുമാൻ മധുരമായ വാകൃത്തെ പറഞ്ഞു. എങ്ങിനെയാണു നിന്തിരുവടി ഇവിടെ വന്നത്? രാവണനാൽ ജയിക്കപ്പെട്ടു യുദ്ധത്തിൽനിന്ന് ഓടിപോന്നതാണോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/206&oldid=170860" എന്ന താളിൽനിന്ന് ശേഖരിച്ചത്