താൾ:SreeHalasya mahathmyam 1922.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨ ഹാലാസ്യമാഹാത്മ്യം


പുരസ്സരം പഞ്ചാമൃതം, ഗന്ധപുഷ്പഫലങ്ങൾ, ദീപധൂപങ്ങൾ, ഇവകളോടുകൂടെ പൂജിക്കുന്നവർക്കു ഹാലാസ്യനാഥൻ നാലുവിധ പുരുഷാർത്ഥങ്ങളും നൽകുമെന്നുള്ളതിനു വല്ല സംശയവുമുണ്ടോ? വിശേഷിച്ചും കർപ്പൂരം, ചന്ദനം, കസ്തൂരി, കുങ്കുമം, മുതലായ സുഗന്ധദ്രവ്യങ്ങൾകൊണ്ടു് സുന്ദരേശ്വരലിംഗത്തെ ലേപനം ചെയ്താൽ അവർക്കു രംഭ തുടങ്ങിയ ദേവകന്യകമാരൊന്നിച്ചു് ദേവലോകത്തിൽ താമസിച്ചു സ്വർല്ലോകാഭോഗങ്ങളെ അനുഭവിക്കും. ഏകപുഷ്പം കൊണ്ടെങ്കിലും സുന്ദരേശ്വരനെ അർച്ചിക്കുന്നവർക്കു് ദേവലോകപ്രാപ്തിയുണ്ടാകുമെന്നുതന്നെയല്ല, അന്യസ്ഥലങ്ങളിൽ ആയിരം സ്വർണ്ണപുഷ്പം കൊണ്ടു പൂജിക്കുന്നതിന്റെ ഫലവും ഉണ്ടാകും. ഒരിക്കൽ ധൂപാരാധനചെയ്താൽ ആയിരംതവണ ചെയ്ത തെറ്റുകളെ ആദ്ദേഹം ക്ഷമിക്കും. ഒരുതവണ കർപ്പൂരദീപാരാധനംചെയ്യുന്നവന്, മരണാനന്തരം കർപ്പൂരംപോലെ നിർമ്മലമായിരിക്കുന്ന ഭഗവൽസാരൂപ്യം തന്നെ ലഭിക്കും. നൈവേദ്യം കൊടുക്കുന്നവർക്കു യുഗവ്യത്യാസം കൂടാതെ പരമസുഖഭോഗികളായി ശിവലോകത്തിൽ വസിക്കാം. സോമസുന്ദരപൂജയ്ക്കു ഉപകരണങ്ങളായ മണികൾ, ധൂപദീപപാത്രങ്ങൾ, അഭിഷേകപാത്രങ്ങൾ, നൈവേദ്യപാത്രങ്ങൾ മുതലായവയെ ക്ഷേത്രസമർപ്പണം ചെയ്യുന്നവർ സകലപാപവിനിർമുക്തന്മാരായി എല്ലാകാലത്തും ഒന്നുപോലെ പരമാനന്ദം അനുഭവിക്കും. ഹാലാസ്യനാഥക്ഷേത്രത്തിങ്കൽ പാടിക്കുകയോ ആടിക്കുകയോ വാദ്യം ഘോഷിപ്പിക്കുകയോ ചെയ്യുന്നവനു നടേശന്റെ ആനന്ദനർത്തനം കാണുന്നതിനു തീർച്ചയായും സംഗതിവരും. ഹാലാസ്യേശനെ നമസ്കരിക്കുന്ന മനുഷ്യർ ഭൂലോകചക്രവർത്തിയാകുമെന്നുള്ളതിനും യാതൊരു വ്യത്യാസവും ഇല്ല. എന്തിനധികം പറയുന്നു, സുന്ദരേശന്റെ സാന്നിധ്യത്തിൽ വെച്ചു ചെയ്യുന്ന ജപങ്ങളും ഹോമങ്ങളും തപസ്സുകളും ദാനങ്ങളും ഏറ്റവും അല്പമായിരുന്നാലും അവയ്ക്കു മഹത്തായ ഫലം കിട്ടും. സുന്ദരേശ്വരന്റെ മാഹാത്മ്യം ആരേക്കൊണ്ടും വർണ്ണിക്കാൻ ഒക്കുകയില്ല. ശ്രീമധുരയ്ക്കു തുല്യമായ ശിവക്ഷേത്രവും, ഹേമപത്മിനിക്കു സമമായ പുണ്യതീർതഥവും, സോമസൂന്ദരലിംഗത്തിനു തുല്യമായ ശിവലിംഗവും, കദംബകാനനത്തിനു തുല്യമായ തപോവനവും മൂന്നുലോകത്തിലും ഇല്ല. സുന്ദരേശന്, ഹാലാസ്യസുന്ദരൻ, കരപ്പൂരസുന്ദരൻ, കദംബവനസുന്ദരൻ, കല്യാണസുന്ദരൻ, അഭിഷേകസുന്ദരൻ, സുന്ദരേശൻ, കസ്തൂരിസുന്ദരൻ, സോമസുന്ദരൻ, ആദിസുന്ദരൻ, ആനന്ദസുന്ദരൻ, ദേവസുന്ദര, ചാമ്പേയസുന്ദരൻ‌, പാണ്ഡ്യസുന്ദരൻ, സമഷ്ടിവിദ്യാനഗരീനാഥൻ, മധുരാധിപൻ, കന്യകാനഗരീനാഥൻ, ചതുഷ്ക്കുടപുരേശ്വരൻ, ഭൂലോകശിവലോകേശൻ, ജീനക്തിപുരാധിപൻ, മൂലലിംഗാധിപൻ, ഇങ്ങനെ പല

നാമങ്ങൾ ഉണ്ടു്. ലോകഹിതത്തിനായി തന്നത്താൻ ഉണ്ടായി പാതാളലോകത്തിലും വ്യാപിച്ചു് കദംബവനമായ ഹാലാസ്യത്തിൽ ശോഭിക്കുന്ന മൂലലിംഗത്തിന്റെ മാഹാത്മ്യം ഇപ്രകാരമാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/44&oldid=170724" എന്ന താളിൽനിന്ന് ശേഖരിച്ചത്