താൾ:SreeHalasya mahathmyam 1922.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧


ളിൽ ഹേമപത്മിനിയും, രത്നങ്ങളിൽ ചിന്താമണിയും, എന്നതുപോലെ ലിംഗങ്ങളിൽ സോമസുന്ദരലിംഗവും അത്യുത്തമമായിട്ടുള്ളതാകുന്നു. ആദിയും അവസാനവും ഇല്ലാത്തവനും സർവവ്യാപിയും സർവത്തിനും ആധാരഭൂതനായിട്ടുളളവനും ജ്യോതിർമ്മയനും പരാപരനും സൃഷ്ടിസ്ഥിതി സംഹാരകർത്താവും ബന്ധമോക്ഷങ്ങളെ കൊടുക്കുന്നവനുമായ ഭഗവാൻ സുന്ദരേശൻ തന്നെ സേവിക്കുന്ന ഭക്തന്മാരെ അനുഗ്രഹിക്കുന്നതിനായി ഹാലാസ്യത്തിൽ വന്നു ലിംഗരൂപിയായി അവതരിച്ചിരിക്കുകയാണു്. തന്നത്താൻ ഉണ്ടായതും ജ്യോതിർമയസ്വരൂപത്തോടുകൂടിയതുമായ സുന്ദരേശ്വരലിംഗത്തെ ദർശിക്കുന്നതിനായി അനുദിനവും അന്യലിംഗങ്ങൾ എല്ലാം വരുന്നതു വിചാരിക്കുമ്പോൾ, അതിനെ ദർശിക്കുന്നമനുഷ്യനു മേലിൽ ജന്മമില്ലെന്നു പറയുന്നതിൽ എന്താണു സംശയിക്കാനുള്ളത്. പരമശിവസാക്ഷാൽക്കാരമുണ്ടാകുന്നതും സുന്ദരേശ്വരലിംഗത്തെ ദർശിക്കുന്നതും ഒന്നുപോലെയാകുന്നു. സൂര്യപ്രകാശത്തിങ്കൽ ഇരിട്ടും, ജ്ഞാനോയദത്തിങ്കൽ അജ്ഞാനവും, ഗരുഡനെ കാണുമ്പോൾ സർപ്പങ്ങളും കാമം‌കൊ​ണ്ടു ബുദ്ധിയും, കോപംകൊണ്ടു തപസ്സും, ഗർവംകൊണ്ടു വിദ്യയും, തീയിൽ പഞ്ഞിയും, എപ്രകാരം നശിച്ചു പോകുന്നുവോ അപ്രകാരംതന്നെ സോമസുന്ദരേശലിംഗദർശനത്തിൽ സകലപാപങ്ങളും നശിച്ചുപോകുന്നതാണു്. ഉദയകാലത്തിൽ ഹാലാസ്യേശനെ ദർശിക്കുന്നവർക്കു ഭൂമിമുഴുവൻ ദാനംചെയ്ത ഫലവും, മദ്ധ്യാഹ്നകാലത്തിൽ ദർശിക്കുന്നവർക്കു് ആയിരം ഗോദാനം ചെയ്ത ഫലവും, സന്ധ്യാവേളയിൽ ദർശിക്കുന്നവർക്കു ഒരുകോടി പശുദ്ദാനം ചെയ്തഫലവും അർദ്ധയാമത്തിങ്കൽ ദർശിച്ചാൽ ​എല്ലാ യാഗങ്ങളും ചെയ്തഫലവും കിട്ടുന്നതാണു്. അല്ലയൊ മഹർഷിമാരെ! അതുകൊണ്ടു് നിങ്ങൾ, മുൻവിവരിച്ചപ്രകാരത്തിലെല്ലാം ഉള്ള അസീമഫലങ്ങളെ ദാനം ചെയ്യുന്ന സമഷ്ടിവിദ്യാപൂരേശ്വരനായ ഹാലാസ്യേശനെ കാലത്തും, ഉച്ചക്കും, അർദ്ധയാമത്തിലും ഭക്തിപൂർവം ദർശിച്ചു് സ്തോത്രപ്രദക്ഷിണാ നമസ്കാരാദി കർമ്മങ്ങളെ ചെയ്യുന്ന ആളുകളുടെ സഞ്ജിതപാപങ്ങൾ മുഴുവനും നശിച്ചു് അവർ നിർമ്മലചിത്തന്മാരും മഹാഭാഗ്യവാന്മാരും ആയിത്തീരുന്നതുകൂടാതെ ജന്മമൂലമലവിമുക്തന്മാരായി അവസാനത്തിൽ മോക്ഷം പ്രാപിയ്ക്കുകയും ചെയ്യും. ഹാലാസ്യനാഥന്റെ ലിംഗനാമത്തെ കേട്ടാൽ പത്തുജന്മങ്ങളിലും, സ്മരിച്ചാൽ നൂറുജന്മങ്ങളിലും, ധർമ്മസ്വരൂപിയായ അദ്ദേഹത്തിന്റെ ലിംഗം കാണുന്നതിനായി പുറപ്പെടണ​മെന്നുള്ള വിചാരത്തോടുകൂടെ ഒരു കാൽ എടുത്തുവച്ചാൽ ആയിരം ജന്മങ്ങളിലും ചെയ്ത പാപങ്ങൾ തീരുന്നതാണു്. അപ്പോൾ ഭക്തിപൂർവം പോയി സുന്ദരേശ്വരലിംഗദർശനം ചെയ്യുന്നവർക്കുണ്ടാകുന്ന ഫലം ​എന്താണെന്നു നിങ്ങൾതന്നെ വിചാരിച്ചുകൊള്ളുവിൻ. സ്തോത്രങ്ങൾ, തദ്രസൂത്രങ്ങൾ മുതലായവകൊണ്ടു് സ്തുതിക്കുന്നവർക്കു നൂറായിരം രാജസൂയം ചെയ്തഫലമുണ്ടാകും. ഒരുകൈവെള്ളം കോരി സോമസുന്ദരരേശ്വരന്റെ ലിംഗത്തിൽ അഭിഷേകം ചെയ്താൽ മറ്റുള്ള ​എല്ലാ ശിവലിംഗങ്ങളേയും ശൈവാഗമവിധിപ്രകാരം ഹേമകലശങ്ങൾ പൂജിച്ചു് ഷോഡാശാപചാരപൂർവം അഭിഷേകം ചെയ്തഫലമുണ്ട്. അപ്പോൾ പഞ്ചകവൃ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/43&oldid=170721" എന്ന താളിൽനിന്ന് ശേഖരിച്ചത്