താൾ:SreeHalasya mahathmyam 1922.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാം അദ്ധ്യായം_ലിംഗമാഹാത്മ്യം ൨൩


ണു്. എന്റെ ഗുരുഭുതനായ കുമാരൻ എനിക്കുപദേശിച്ചുതന്നതുപോലെതന്നെ ഞാൻ നിങ്ങളേയും കേൾപ്പിച്ചു.

നാലാം അധ്യായം ലിംഗമാഹാത്മ്യം സമാപ്തം

ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം അഞ്ചാം അദ്ധ്യായം


ലീലാസംഗ്രഹം.

അഗസ്ത്യമഹർഷി അരുളിച്ചെയ്ത ലിംഗമാഹാത്മ്യം കേട്ടു സന്തുഷ്ടന്മാരായ മാമുനിമാർ ഹാലാസ്യനാഥൻ ചെയ്ത ലീലകളെപ്പറ്റി കേൾക്കണമെന്നുള്ള താല്പര്യത്തോടുകൂടെ വീണ്ടും ഭഗവാനായ കുംഭസംഭവനോടു ഇപ്രകാരം പ്രാർത്ഥിച്ചു. "എല്ലാ ശാസ്ത്രങ്ങളും ഒന്നുപോലെ പഠിച്ചിട്ടുള്ളവരിൽവച്ചു് ശ്രേഷ്ടനായ മഹർഷീശ്വര! അല്ലയോ ഭഗവൻ! അങ്ങ് അരുളിച്ചെയ്ത ഹാലാസ്യനാഥന്റെ ക്ഷേത്രമാഹാത്മ്യവും, തീർത്ഥമാഹാത്മ്യവും, മൂലലിംഗമാഹാത്മ്യവും കേട്ടതിൽ ഞങ്ങൾക്കു സർവസിദ്ധികളും ലഭിക്കത്തക്കതായ ഒരു മഹാഭക്തി സോമസുന്ദരേശ്വരനിൽ ഉണ്ടായിരിക്കുന്നു. അതുകൊണ്ട് ഭഗവാൻ ദയവുചെയ്ത് മുമ്പേ സൂചിപ്പിച്ചതായ പരമേശ്വരന്റെ അറുപത്തിനാലു ലീലകളും കൂടി ഞങ്ങളെ കേൾപ്പിക്കണം." അഗസ്ത്യമഹർഷി അതുകേട്ടു താഴെവരുമാറുപറഞ്ഞു:_ അല്ലയോ ഭാഗ്യശാലികളായ മഹർഷികളെ! ഭഗവാന്റെ അറുപത്തിനാലു ലീലകളേയും ഞാൻ നിങ്ങളെ സംഗ്രഹമായും അനുക്രമമായും ധരിപ്പിക്കാം. ഹാലാസ്യനായകനായ ദേവൻ മനോവാക്കുകൾക്ക് അഗോചരനും, ബ്രഹ്മാവിഷ്ണു മഹേശ്വരാദികളായ ദേവന്മാരാൽ പോലും വന്ദിതനും, ദയാലുവും, സർവഭൂതാനുഗ്രഹനും, സർവജ്ഞനും, സച്ചിദാനന്ദവിഗ്രഹനും, അണുക്കളിൽ വച്ചു് അണുവും, മഹത്തുക്കളിൽവെച്ച് മഹാനും പ്രഭുവും ആണു്. അദ്ദേഹം കദംബവനമാകുന്ന ഹാലാസ്യത്തിൽ ഉള്ള ഉത്തമക്ഷേത്രത്തിൽ തന്നത്താൻ ഉണ്ടായിട്ടുള്ള ലിംഗത്തിൽ നിത്യസാന്നിധ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഈ സോമസുന്ദരലിംഗത്തെ വീര്യശൗര്യപരാക്രമശാലികളും

ഭക്തോത്തമന്മാരും ചന്ദവംശശ്രേഷ്ടന്മാരും ആയ പാണ്ഡ്യരാജാക്ക


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/45&oldid=170725" എന്ന താളിൽനിന്ന് ശേഖരിച്ചത്