താൾ:SreeHalasya mahathmyam 1922.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്മാർക്കും ഞെരുങ്ങാതെ ഇരിക്കത്തക്ക വിശാലതയോടുകൂടിയതായിത്തീർന്ന ജ്ഞാനപീഠത്തിൽ അവർ സൗഖ്യമായി ഇരുന്നുകൊണ്ട് വിദ്യാപ്രസംഗങ്ങൾ ചെയ്യുകയും , സൗഖ്യമില്ലാത്ത പ്രബന്ധങ്ങളെ നിർമ്മിക്കുകയും ചെയ്തു . ഇങ്ങനെ അവർ നിർമ്മിച്ചുകൂട്ടിയ പ്രബന്ധങ്ങളെ കൊണ്ടു മണ്ഡപം നിറഞ്ഞു . ഒരുദിവസം ഒരു നിമിഷനേരംപോലും ഒഴിവുകൂടാതെ അവർ നാല്പത്തെട്ടുപേരുംകൂടി എണ്ണും കണക്കുമില്ലാതെ കവിതകൾ എഴുതി എഴുതി മണ്ഡപത്തിൽ തള്ളുകയാൽ കുറേ ദിവസം കഴിഞ്ഞപ്പോൾ ഓരോരുത്തരും ഉണ്ടാക്കിയ പ്രബന്ധങ്ങഇന്നതിന്നതാണെന്നു തിരിച്ചറിയാൻ പാടില്ലാത്തവണ്ണം അവതമ്മിൽ കുഴഞ്ഞു .

  ഇങ്ങനെ ഇരിക്കുന്ന കാലത്തിൽ ഒരിക്കൽ അവർക്കു തമ്മിൽതമ്മിൽ എന്റെ പ്രബന്ധങ്ങൾ എല്ലാം രമ്യങ്ങൾ , നിന്റെ കൃതികൾ നിസ്സാരങ്ങൾ

അതല്ലാ എന്റെ പ്രബന്ധങ്ങൾ മനോഹരങ്ങൾ നിന്റെ പ്രബന്ധങ്ങൾ നീരസമയങ്ങൾ എന്നിങ്ങനെ വാദങ്ങൾ ഉത്ഭവിച്ചു . വളരെ വളരെ സമയം അവർ പരസ്പരം ഇങ്ങനെ വാദിച്ചുകളഞ്ഞു . ഒടുവിൽ അവർ , പക്ഷപാതമോ വിരോധമോ കൂടാതെ നമുക്കു എല്ലാവർക്കും കൂടി നാം എഴുതിക്കൂട്ടിയിട്ടുള്ള ഈ എല്ലാ പ്രബന്ധങ്ങളെയും പരിശോധിച്ച് അവയിൽ , രമ്യങ്ങളായിട്ടുള്ളവയെ ഗ്രഹിക്കുകയും അരമ്യങ്ങളായിട്ടുള്ളവയെ ത്യജിക്കുകയും ചെയ്യണമെന്നും നിശ്ചയിച്ചു , ശരീരാഹന്തയാ ഗ്രസ്തചേതനന്മാരും മദമോഹിതന്മാരും ആയ എല്ലാവരും കൂടി പ്രബന്ധങ്ങളുടെ രമ്യാരമ്യക പരിശോധനക്കായി ആരംഭിച്ചതിൽ , ഓരോ പ്രബന്ധങ്ങളിലും ഉള്ള പത്രങ്ങൾ അന്യോന്യം കുഴഞ്ഞുമറിഞ്ഞുപോകയാൽ താരതമ്യ പരിജ്ഞാനത്തിനു നിവൃത്തിയില്ലാതായി . ഒടുവിൽ പ്രബന്ധങ്ങളെപ്പോലെ തന്നെ പ്രബന്ധകർത്താക്കളായ അവരും കുഴഞ്ഞ് ഇശ്ചാഭംഗംമൂലം വിഷാദമഗ്നരായിത്തീർന്നു .

ഈ അവസരത്തിൽ , കരുണാനിധിയും ഹകാരരൂപിയുമായ ഹാലാസ്യേശ്വരൻ അനർഘരത്നകനകനിർമ്മിതഭൂഷാഭൂഷിതനും , ശുഭ വസ്ത്രങ്ങൾ കൊണ്ടുള്ള ഉത്തരീയത്താലും ഇഷ്ണീഷത്താലും അലംകൃതനും കുങ്കുമപങ്കപ്രഷോഭിതഗാത്രനും ബാലതുണപ്രഭനും ആയ ഒരു കവീശ്വരന്റെ വേഷം ധരിച്ച് അവിടെ പ്രത്യക്ഷീഭൂതനായി കവിത്വാതിശയംകൊണ്ട് മറ്റുള്ള കവികളെ എല്ലാം സന്തോഷിപ്പിച്ചു . അനന്തരം സംഘമണ്ഡത്തിൽ കയറി ഇരുന്ന് മധുരാപുരാധിപനും ഭക്തവത്സലനും ആയ ആ ഭഗവാൻ സംഘികളായ കവികളെ കൃപാപൂർവം കടാക്ഷിച്ച് കൊണ്ട് പ്രസിദ്ധവാഗ്മിയായ അദ്ധേഹം മധുരമാകുംവണ്ണം ഇപ്രകാരം പറഞ്ഞു :

നിങ്ങൾ എല്ലാവരും ഒന്നുപോലെ വിഷാദമഗ്നന്മാരായി മുഖവും കുമ്പിട്ടു കുത്തിയിരിക്കുന്നതു എന്തുകൊണ്ടാണ് . വ്യസനകാര്യം എന്തുത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/392&oldid=170712" എന്ന താളിൽനിന്ന് ശേഖരിച്ചത്