Jump to content

താൾ:SreeHalasya mahathmyam 1922.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നെ ആയിരുന്നാലും പറഞ്ഞാൽ ഞാൻ അതിനു സമാധാനം ഉണ്ടാക്കിത്തരാം . അതിനു യാതൊരു വ്യത്യാസവും വരുന്നതല്ല .

    ലക്ഷ്യലക്ഷണവിജ്ഞന്മാരായ കവീശ്വരന്മാർ അതുകേട്ട് ബദ്ധാഞ്ജലികളായിട്ട് ഇപ്രകാരം പറഞ്ഞു . അല്ലയോ ഭഗവാനേ ഞങ്ങൾ 

നിന്തിരുവടിയെ സർവജ്ഞനാണെന്നു വിചാരിക്കുന്നു . അങ്ങ് ഇന്നുമുതൽ ഞങ്ങളുടെ ബന്ധുവും നായകനും ആയി ഞങ്ങളോടൊന്നിച്ചു ഈ സംഘപ്പലകയിൽ വസിച്ചുകൊണ്ട് , തമ്മിൽക്കുഴഞ്ഞ് വേർതിരിക്കാൻപാടില്ലാത്തതായി തീർന്നിരിക്കുന്ന ഞങ്ങളുടെ പാരബന്ധങ്ങളെ പ്രത്യേകം പ്രത്യേകം എടുത്തുതരുവാൻ ദയവുണ്ടാകണം . വിദ്വൽകുലാഗ്രണിയും സർവജ്ഞനുമാകുന്ന ന്ന്തിരുവടിയെക്കൊണ്ട് ഇതും ഇതിലധികവും സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം . അതുകൊണ്ട് സങ്കീർണങ്ങളായി കിടക്കുന്ന ഞങ്ങളുടെ പ്രബന്ധങ്ങളെ വേറെ വേറെ തിരിച്ചെടുത്ത് സംഘടിപ്പിച്ചുതരുന്നതിനായി അവിടുന്നു ശ്രമിച്ചാലും . ഞങ്ങൾ ഇതേവരേയും നാലിപത്തിയെട്ടുപേരായിരുന്നു . ഇന്നുമുതൽ ഞങ്ങൾ നാല്പത്തിഒമ്പതുപേരായി .

സല്ക്കവീശ്വരനായ സുന്ദരേശ്വരൻ അവരുടെ ഇപ്രകാരമുള്ള പ്രാർത്ഥനകൾ കേട്ട് അത്യന്തം സന്തുഷ്ഠനായി . അനന്തരം അദ്ധേഹം ആ സംഘമണ്ഡപമദ്ധ്യത്തിൽ കുഴഞ്ഞു മറിഞ്ഞു കിടന്നിരുന്നതായ ഓരോ പ്രബന്ധങ്ങളേയും പ്രത്യേകം പ്രത്യേകം തിരിച്ചെടുത്ത ഓരോരോ ഗ്രന്ഥമായി സമുച്ചയിച്ച് അവരുടെ കയ്യിൽ കൊടുത്തു . സർവത്തേയും സംഘടിപ്പിക്കുന്നതിനും സർവജ്ഞനുമായ സദാശിവൻ അപ്രകാരം ചെയ്തതിൽ യാതൊന്നും അതിശയിക്കാനില്ലല്ലോ . സംഘസ്ഥന്മാരായ സൽക്കവീശ്വരന്മാർ അദ്ധേഹത്തിന്റെ പാടവം കണ്ട് ഇതില്പരമില്ലാതെ സന്തോഷിക്കുകയും അതിശയിക്കുകയും ചെയ്തു . അനന്തരം അദ്ധേഹത്തിനോടു ,അദ്ധേഹവും കൂടി അവരോടുകൂടെ സംഘപ്പലകയിൽ ഇരുന്നു പ്രബന്ധങ്ങളെ നോക്കണമെന്നാവശ്യപ്പെട്ടു . കവിവേഷധാരിയായ ശിവൻ അതിനെ സമ്മതിക്കുകയും അപ്രകാരം ചെയ്യുകയും ചെയ്തു . സംഘി കളായ നാല്പത്തിഎട്ടു കവീശ്വരന്മാരുടേയും മധ്യത്തിൽ സംഘപ്പലകയിൽ ആരൂഢനായ അദ്ധേഹം തേജസ്സുകൊണ്ടും പ്രഭാവംകൊണ്ടും ജ്യോതിർമണ്ഡലമധ്യസ്ഥനായ പൂർണ്ണരന്ദ്രനെപ്പോലെയും ആവരണദേവതകളാൽ അലംകൃതനായ ദക്ഷിണമൂർത്തിയെപ്പോലേയും ശോഭിച്ചു . സദാശിവനായ ആ കവിഭാസ്കരൻ സിവഗോപ്രസരംകൊണ്ടു സംഘികളായ കവീശ്വരന്മാരുടെ ഹൃൽഗതങ്ങളായ അജ്ഞാനതസ്സേകൾ

മുഴുവൻ സംഹരിച്ച് അവരുടെ ഹൃൽപത്മങ്ങളെ വികസ്വരങ്ങളാക്കി . താരങ്ങളാൽ പരിവൃതനായ പൂർണ്ണശശാങ്കൻ എന്നപോലെ സംഘികളാൽ സമാവൃതനായി തന്മധ്യത്തിൽ ശോഭിക്കുന്ന പണ്ഡിതവേഷധാരിയും കവീശ്വരനുമായ ഹരൻ , മനുഷ്യനോ മനുഷ്യവേഷധാരിയായ ദേവനോ എന്നു മറ്റുള്ളവർ ഏറ്റവും ശങ്കിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/393&oldid=170713" എന്ന താളിൽനിന്ന് ശേഖരിച്ചത്