താൾ:SreeHalasya mahathmyam 1922.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അല്ലയോ ദേവദേവ , മഹാദേവ , പാമാത്മൻ , പരാല്പര , പരിപൂർണചിദാനന്ദമയ , സുന്ദരനായക , അങ്ങയുടെ ശ്രീച്ഛരണപങ്കജങ്ങളെ സേവി ക്കുന്നതിനായി ത്വൽസമീപത്തിൽവന്നു താമസിക്കുന്ന ഞങ്ങൾക്ക് ഇരിക്കുന്നതിന് വിദ്യാപീഠം ഇല്ല . അതുകൊണ്ട് കുകവികളേയും സൽക്കവികളേയും തിരിച്ചറിയുന്നതിന് അത്യന്തം ഉതകുന്നതും വിശാലവും വിചിത്രവുമായ ഫലകത്തെ ഞങ്ങൾക്കു നൽകണം . സംഘികളായ കവികളുടെ മേൽപ്രകാരമുള്ള പ്രാർത്ഥന കേട്ട് അത്യന്തം പരിതുഷ്ഠനായ പരാല്പരനും പരമേശ്വരനും സമസ്തജഗദാധാരനും നിരാധാരനും ആയ മഹേശ്വരൻ , സർവഞ്ജാനപ്രദവും സർവഞ്ജാനവിമോചനവും പവിത്രവും മാതൃകാമയവും ആയ സ്വകീയവിദ്യാപീഠത്തിൽ നിന്നും അതിനിർമ്മലവും അത്ബുതവും അകാംതുടങ്ങി ക്ഷകാരംവരെയുള്ള അക്ഷരങ്ങളാൽ മണ്ഡിതവും ചതുരശ്രവും ശരച്ചന്ദ്രികാധവളപ്രഭവും തേജോമയവും ചണ്ഡാംശുമണ്ഡലം പോലെ ദുർന്നിരീക്ഷ്യവും ആയ ഒരു സംഘപ്പലകയുംകൊണ്ട് മൂലലിംഗത്തിൽനിന്നു അവതീർണ്ണനായി കവിവേഷത്തോടുകൂടെ ഗർഭഗാരത്തിൽനിന്നു പുറത്തിറങ്ങിവന്ന് സംഘികളെ നോക്കി , നിങ്ങൾ ഇതിൽ വസിച്ചുകൊള്ളുവിൻ എന്നിങ്ങനെ പറഞ്ഞിട്ട് , പീഠം നൽകി . ആനന്ദനിമഗ്നരായ സംഘികൾ ഒരുമുഴം നീളവും ഒരുമുഴം വീതിയും ഉള്ളതായ ആ ഫലകയെ നമസ്കാരപൂർവംവാങ്ങി . അതിനു മുനിമാർ വിദ്യാപീഠം എന്നു നാമകരമം ചെയ്തു . ചിലർ അതിനെ വ്യാഖ്യാനപീഠമെന്നും ഞ്ജാനപീഠമെന്നും സരസ്വതിപീഠമെന്നും മാതൃകാപീഠമെന്നും പേരുകൾ പറയുന്നുണ്ട് . സംഘികളായ അവർ അതിനെ സംഘപ്പലകയെന്നുപറയും സംഘംണ്ഡപമദ്ധ്യത്തിൽ ഒരു ശുഭവസ്ത്രം വിരിച്ച് , അതിന്റ മുകളിൽ സംഘപ്പലകയെന്നു ഭുവനപ്രസിദ്ധമായ അതിനെവച്ച് , ഗന്ധങ്ങൾ മാതൃകാവർണ്ണങ്ങൾ ഇവകൾകൊണ്ടും മറ്റും അതിനെ സദാശിവഭക്തിയോടുകൂടെ പൂജിച്ച് ഒന്നാമതായി അതിൽ നൽകീരൻ ഇരുന്നു .ഉടൻ തന്നെ ആ ഫലക സുന്ദരേശ്വരന്റെ ആഞ്ജപ്രകാരം ഒരു മുഴം സമചതുരത്തിൽ വളർന്നു . കാണികൾ ഇതില്പരമില്ലാതെ അതിശയിച്ചു . അനന്ദരം അതിൽ കവിലനും ആസനസ്ഥനായി . വീണ്ടും ഒരു മുഴം സമചതുരത്തിൽ ഫലകവളർന്നു . ഉടനെ ഭരണൻ എന്ന കവിമുഖ്യൻ ആരോഹണം ചെയ്തു . ഇങ്ങിനെ ക്രമേണ ഓരോരുത്തരും ഇരിക്കുകയും വീണ്ടും ഒരാൾക്കു കൂടി ഇരിക്കത്തക്കവണ്ണം ആ സംഘപ്പലക വളരുകയും ചെയ്തു . നാല്പത്തി എട്ടു കവീശ്വരന്മാർക്കും ഇരിക്കത്തക്കവണ്ണം വൃദ്ധിയെ പ്രാപിച്ചു . ഇങ്ങനെ പരമേശ്വരാനുഗ്രഹംകൊണ്ടു നല്കീരാദി നാല്പത്തി

എട്ടു കവിപുംഗവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/391&oldid=170711" എന്ന താളിൽനിന്ന് ശേഖരിച്ചത്