താൾ:SreeHalasya mahathmyam 1922.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിനാലാം അദ്ധ്യായം - ഇരുപത്തിഎട്ടാം ലീല ൨൨൯

ള്ള ശരീരത്തോടും തീക്കനൽപോലെ മിന്നുന്ന വട്ടക്കണ്ണുകളോടും ഗഹുപോലെയുള്ള വദനത്തോടും അമ്പിളിക്കീറുപോലെയുള്ള ദംഷ്ട്രങ്ങളോടും ഊർദ്ധജ്വലിതമായ ദീപ്തപാവകസങ്കാശത്തോടുംകൂടിയ കേശപാശങ്ങളോടും ജഗത്രാസകാരകനും ബ്രഹൽകുക്ഷിയും ക്രുദ്ധാശിയും വിഷവീക്ഷണനും ആയ ഒരു രാക്ഷസൻ പ്രാദുർഭവിച്ചു. അവൻ നഗ്നന്മാരെനോക്കി എടോ നഗ്നന്മാരെ! കത്തിക്കാളുന്നതായ ജഢരാഗ്നി എന്റെ ശരീരത്തെ ഇതാ നശിപ്പിക്കുന്നു. നിങ്ങൾ എന്തിനാണു് എന്നെ ഉല്പാദിപ്പിച്ചതു്? നിങ്ങൾക്കുവേണ്ടി ഞാൻ ചെയ്യേണ്ടകാര്യം എന്തെന്നു് അതിവേഗത്തിൽ പറയുവിൻ! ക്ഷുദാർത്തനായ എനിക്കു് കൊറ്റുനൾകി എന്റെ വിശപ്പടക്കുന്നതിൽ ഒട്ടും അമാന്തിക്കരുതു്; എന്നിങ്ങനെ അട്ടഹാസപൂർവ്വംപറഞ്ഞു.

നഗ്നനന്മാർ അതുകേട്ടു് സന്തോഷപൂർവ്വം ഇപ്രകാരം മറുപടിപറഞ്ഞു.

അല്ലയോ രാക്ഷസേന്ദ്ര! ഞങ്ങൾ നിന്നെ ഉണ്ടാക്കിയതും ഞങ്ങളുടെ വിരോധിയായ അന്ത ഗുണപാണ്ഡ്യനെ കൊല്ലുന്നതിനായിട്ടാണു്. ശിവഭക്തനായ അവൻമൂലം നഗ്നമതം ക്ഷയിച്ചുതുടങ്ങി. നീ അതുകൊണ്ടു് ശൈലാകൃതിയിലുള്ള ഒരു ഫണീന്ദ്രന്റെ വേഷമെടുത്തു് അതിവേഗത്തിൽ മധുരാപുരിയിൽ പോയി രാജാവായ അനന്തഗുണപാണ്ഡ്യനേയും അദ്ദേഹത്തിന്റെ നഗരവാസികളായ സകലജനങ്ങളേയും വിഷവേഗം കൊണ്ടു സംഹരിക്കണം.

ആഭിചാരോൽഭൂതനായ ആ രാക്ഷസേന്ദ്രൻ നഗ്നഭാഷിതം കേട്ടക്ഷണത്തിൽതന്നെ ശൈലാകൃതിയിലുള്ള ഒരു ഘോരസർപ്പത്തിന്റെ വേഷംകൈകൊണ്ടു് വിശാലമായ ഫണവും വിരിച്ചു് ആയതമായ ജ്വിഹയും നീട്ടിഫല്ക്കാരവും ചെയ്തുകൊണ്ടു് മധുരാപുരംനോക്കി ദ്രുതഗമനംചെയ്തു അതിവേഗത്തിൽ അവിടെ എത്തി. ഭീഷണമായ ഫൂല്ക്കാരത്തോടുകൂടെ കല്പാന്തകാലാഗ്നിയെപ്പോലെ എത്തിയിരിക്കുന്ന ഭയങ്കരസർപ്പത്തെക്കണ്ട് ഭയവിഹ്വലന്മാരായ മധുരാപുരവാസികൾ ഉടൻതന്നെ ഓടിപ്പോയി വിവരം രാജാവിനെ അറിയിച്ചു.

രാജാവു് കേട്ട മാത്രയിൽതന്നെ ചാപബാണ തൂണീരപാണിയായി സർപ്പവധത്തിനു് പുരവാസികളോടൊന്നിച്ചു പുറപ്പെട്ടു് സർപ്പേന്ദ്രന്റെ അടുക്കൽ ചെന്നപ്പോൾ പർവ്വതാകാരനും വിഷജ്വാലകൊണ്ട് അത്യന്തം ഭയങ്കരനുമായ അവനെക്കണ്ടു വല്ലാതൊന്നാന്ധാളിച്ചു ഞെട്ടി പുറകോട്ടുമാറി വിചാരത്തോടുകൂടി അല്പനേരംനിന്നു. അനന്തരം ധൈര്യത്തോടും സുന്ദരേശ്വരപാദംബുജസ്മരണയോടുംകൂടെ തീഷ്ണമായ ഒരുബാണമെടുത്തു് തൊടുത്തയച്ചു.

സർപ്പം അതിനെ ഭക്ഷിച്ചു് രാജാവിനെ ദംശിക്കുന്നതിനായി ഓടിഅടുത്തു. രാജാവു് വീണ്ടും അനവധി ബാണം അയച്ചു് സർപ്പിന്റെ ഉടർമുഴുവൻ ഛിന്നഭിന്നമായി ഖണ്ഡിച്ചു. അനന്തരം ബാണംകൊണ്ടു് വിഭിന്നഗാത്രനായിത്തീർന്ന സർപ്പം നദീപ്രവാഹമെന്നപോലെ ഉൽ

൨൨


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/251&oldid=170630" എന്ന താളിൽനിന്ന് ശേഖരിച്ചത്