താൾ:SreeHalasya mahathmyam 1922.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൮ ഹാലാസ്യമാഹാത്മ്യം.

ന്തിരുവടി ദയവുചെയ്തു അദ്ദേഹംചെയ്ത അടുത്തലീലകൂടി ഞങ്ങളെ കേൾപ്പിക്കണം.

അഗസ്ത്യൻ ഇതുകേട്ടു്, വസിഷ്ഠാദികളോടു്- എന്നാൽ ഇനി ഞാൻ ഹാലാസ്യനായകനായ സുന്ദരേശ്വരൻ ശൈലാകൃതിയായിച്ചെന്ന സർപ്പത്തിനെ വധിച്ചതായ അദ്ദേഹത്തിന്റെ ഇരുപത്തിയെട്ടാമത്തെലീലയെ കേൾപ്പിക്കാം എന്നിങ്ങനെ പറഞ്ഞുംകൊണ്ടു് അത്യന്തം ഉത്സാഹത്തോടുകൂടെ വീണ്ടും കഥയാരംഭിച്ചു.

പാണ്ഡ്യഭൂപാലന്മാരത്നമായ കുലോത്തുംഗപാണ്ഡ്യൻ ശിവസായൂജ്യത്തെ പ്രാപിച്ചതിന്റെ ശേഷം അദ്ദേഹത്തിന്റെ പുത്രനായ അനന്തഗുണപാണ്ഡ്യൻ രാജ്യഭാരം കയ്യേറ്റു് - ശിവഭക്തന്മാരിൽ അഗ്രഗണ്യനും അനന്താഗുണാലയനും നിശ്ശേഷതരരാജലക്ഷണസമ്പന്നും കരുണാപൂർണ്ണനും ജഗദാഹ്ളാദജനകനും ആയ അദ്ദേഹം തന്റെ നീതികരമായ ഭരണവിശേഷംകൊണ്ടും ബാഹുബലംകൊണ്ടും സ്വാഗരാന്തയായിരിക്കുന്ന ഭൂമി മുഴുവൻ കീഴടക്കി ത്രൈലോക്യപ്രഖ്യാതനായ ഒരു മഹാചക്രവർത്തിയായിത്തീർന്നു.

മേൽപ്രകാരം ഭൂലോകചക്രവർത്തിയായ അനന്തഗുണപാണ്ഡ്യൻ അരിജേതാവായും സകലലോകൈകസമ്മതനായും രാജ്യഭാരം ചെയ്യുന്നകാലത്തിൽ ഒരിക്കൽ തദ്ദേശവാസികളായ നഗ്നന്മാർ കൂട്ടംകൂടി തമ്മിൽ തമ്മിൽ ഇങ്ങനെ ആലോചിച്ചു.

“ഇപ്പോഴത്തെ രാജാവായ അനന്തഗുണപാണ്ഡ്യൻ സുന്ദരേശഭക്തനും ഭസ്മധാരനും പഞ്ചാക്ഷരപ്രിയനും രുദ്രാക്ഷമാലാധാരിയും ശിവലിഗാർച്ചനതല്പരനും ശിവഭക്തപ്രപൂജകനും ആകയാൽ അദ്ദേഹത്തിന്റെ എല്ലാ പ്രജകളും ഒരുപോലെ ശംഭുഭക്തിപരായണന്മാരും ഭസ്മരുദ്രാക്ഷമാലാധാരികളും ആയിത്തീർന്നു് ശൈവമതം അത്യന്തം അഭിവൃദ്ധിയെ പ്രാപിക്കുകയും നഗ്നസിദ്ധാന്തങ്ങൾ നാൾക്കുനാൾ നഷ്ടമായിത്തീരുകയും ചെയ്തുവരുന്നു. ശിവഭക്താഗ്രഗണ്യനായ അനന്തഗുണപാണ്ഡ്യനെ സംഹരിക്കാതെ നമുക്കു് നമ്മുടെ നഗ്നമതത്തെ ഉദ്ധരിക്കുവാൻ ഒക്കുന്നതല്ല. അപാരഭുജബലശാലിയും വീര്യശൌര്യപരാക്രമനിധിയുമായ അനന്തഗുണപാണ്ഡ്യനെ യുദ്ധത്തിൽ തോല്പിച്ചോ, മറ്റുപ്രകാരത്തിൽ നേരിട്ടോ വധിക്കുന്നതിനു് നമ്മെക്കൊണ്ടെന്നല്ല ഇപ്പോൾ ഭൂലോകത്തിലുള്ളതിൽ ആരെക്കൊണ്ടും അസാദ്ധ്യമത്രെ. അതുകൊണ്ടു് നമുക്കു് അദ്ദേഹത്തെ ആഭിചാരംചെയ്തു വധിക്കണം. ആഭിചാരത്താൽ സാധിക്കാൻ പാടില്ലാത്തതായി യാതൊന്നും, തെന്നെയില്ലല്ലോ"

ദുഷ്ടന്മാരായ നഗ്നനന്മാർ ഇപ്രകാരം നിശ്ചയിച്ചതിന്റെശേഷം എല്ലാവരും കൂടി ഒരുവിജനപ്രദേശത്തിൽ പോയി വിശാലമായ ഒരു ഹോമകുണ്ഡത്തെ വിധിപ്രകാരം ഉണ്ടാക്കി പ്രധാന മാന്ത്രികന്മാരായ അവർ ഒന്നുചേർന്നു വിവിധോകരണപൂർവ്വം അനേകപ്രകാരത്തിൽ ഹോമിച്ചു.

മഹത്തായ ആ അഭിചാരഹോമം ഇടവിടാതെ നടന്നുവരുമ്പോൾ ഒരിക്കൽ ആ ഹോമകുണ്ഡമദ്ധ്യത്തിൽനിന്നും നീണ്ടു് തടിച്ച ഗിരിപോലെയു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/250&oldid=170629" എന്ന താളിൽനിന്ന് ശേഖരിച്ചത്