Jump to content

താൾ:SreeHalasya mahathmyam 1922.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൦ ഹാലാസ്യമാഹാത്മ്യം.

ഭണത്തോടുകൂടിയതായ വിഷത്തെ ഛർദിച്ചു. ആ വിഷജ്വാലകൊണ്ടു് മധുരാവാസികൾ ഒന്നുപോലെ മൂർച്ഛിതന്മാരായി.

രാജാവു് ഇതുകണ്ടു് വിഷാദത്തോടുകൂടി അതിവേഗത്തിൽ ഓടി ഹാലാസ്യമഹാക്ഷേത്രത്തിൽ പ്രവേസിച്ചു് സുന്ദരേശ്വരലിംഗസന്നിധാനത്തിൽ ചേർന്നു സാഷ്ടാഗം വീണു നമസ്കരിച്ചുംകൊണ്ടു് വിഷജ്വാലാസാന്തിക്കുവേണ്ടി ഇപ്രകാരം സ്തുതിച്ചു. <poem> സുന്ദരേശകൃപാരാശ ഹാലാഹലവിഷാപഹ! പദഹിനശ്ശരണാപന്നാൻ വിഷജ്വാലാവിമൂർഛിതാൻ കദംബകനാനധീശ! കമലാപതിപൂജിത- പാഹിനശ്ശരണാപന്നാൻ പന്നഗേനപ്രപീഡിതാൻ കർപ്പൂരസുന്ദരശിവ! കർപ്പൂരാത്യന്തശീതള! കർപ്പൂരധവളാകാര! സർപ്പാദസ്മാച്ചപാഹിനഃ ജീവൻമുക്തിപുരേശാന! ജീവൻമുക്തിപ്രദായക! ജീവംമുക്തംഗതാനസ്മാൻ ജീവയാസ്മാദ്വിഷോൽബണാൽ ഭൂലോകശിവലോകേശ! ഭൂലോകാമരപാദപ! ഭൂലോകഹർത്തുഗ്ഗരാളാൽ ഭൂലോകംപരിപാലയ കല്യാണസുന്ദരപതേ! കല്യാണാദ്രിധനുർദ്ധര! കല്യാണംകല്പയാസ്മാകം കല്യാണദയമാന്തക, കദംബവനമദ്ധ്യസ്ഥ ചിദംബരവിഭാവസോ നിതാംബനീവാമഭാഗ ദ്വിഗംബരനമോസ്തുതേ. <poem> രാജാവും മറ്റുള്ളവരും കൂടെ ഇപ്രകാരം സ്തുതിച്ചും കൊണ്ടു് മൂലലിഗവും നോക്കി ചിന്താപരവശന്മാരായി നില്ക്കുന്ന അവസരത്തിൽ ഭഗവാനും ഗംഗാധരനും ചന്ദ്രചൂഡനും ആയ ഹാലാസ്യനാഥൻ ഗരശളപ്രവാഹംകൊണ്ടുള്ള പ്രജകളുടെ ആർത്തിയെ ശമിപ്പിക്കുന്നതിനായി മൂലലിംഗത്തിൽ നിന്നും ഒരു സിദ്ധരൂപിയായി അവതരിച്ചു് രാജാവിനോടും അദ്ദേഹത്തൊടൊന്നിച്ചു് മറ്റുണ്ടായിരുന്ന ജനങ്ങളോടും കൂടി സർപ്പാന്തിച്ചകത്തേപ്രാപിച്ചിട്ടു് തന്റെ ജടയിൽ ശോഭിക്കുന്ന ശശാങ്കജോത്സനകൊണ്ടു വിഷ്ജ്വാലയെ ശമിപ്പിച്ചു.

ഹാലാസ്യനാഥന്റെ സിലോലാങ്കരമായ ബാലചന്ദ്രന്റെസുധാരൂപമായ അസംശുക്കളെക്കൊണ്ടു ഏതൊരുക്ഷണത്തിൽ വിഷജ്വാലയെ ശമിപ്പിച്ചുവോ ആ ക്ഷണത്തിൽ തന്നെ അതേ വരെയും മൂർഛിതന്മാരിയിരുന്നവർ ഒന്നുപോലെ മൂർച്ഛവിട്ടെഴുന്നേൽക്കുകയും എല്ലാവരുടെയും ഹൃദയവും മധുരാപുരിയും അമൃതസേചനം ചെയ്താലത്തെപ്പോലെതണുക്കുകയുംചെയ്തു.

ലോകവാസികൾ അതുകണ്ടു് സിദ്ധനെ വന്ദിക്കാനായി കൂടിയ അവസരത്തിൽ അദ്ദേഹം കാണരുണ്യപൂർണ്ണമായ കടാക്ഷാവലോകനങ്ങളെ കൊണ്ട് അവരെ അനുഗ്രഹിച്ചിട്ടു് അതിവേഗത്തിൽ മറഞ്ഞുകളഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/252&oldid=170631" എന്ന താളിൽനിന്ന് ശേഖരിച്ചത്