താൾ:SreeHalasya mahathmyam 1922.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൦ ഹാലാസ്യമാഹാത്മ്യം.

ഈ കാട്ടാളൻ എന്റെ ഭാര്യയെ എയ്തുകൊന്നു. അമ്പിതാണു് കണ്ടാലും! എന്നു പറഞ്ഞു.

ഉടനെ വേടൻ, അയ്യോ, പൊന്നുതമ്പുരാനെ! ഇദ്ദേഹം സത്യമറിയാതെ പറയുകയാണു്. തിരുമേനികൂടെ അതിനെ വിശ്വസിക്കരുതു. ഞാൻ അദ്ദേഹത്തിന്റെ ബ്രാഹ്മണിയെ കൊന്നിട്ടില്ല. ഇതു സത്യമാണെന്നു എന്നുവളരെ താണുവീണുപറഞ്ഞു.

രാജാവുടനെ ചില നല്ലവാക്കുകൾ വീണ്ടും പറഞ്ഞു് ബ്രാഹ്മണന്റെ ശോകത്തെ കുറെ അടക്കീട്ടു് വേടനെനോക്കി, എടോ കാട്ടാളാധമ! നീ കളവുപറയുന്നോ? കള്ളം പറഞ്ഞാൽ നിന്നെഞാൻവധിക്കും. സത്യംപറഞ്ഞാൽ നിന്നെ രക്ഷിച്ചുകൊള്ളാം. അതുകൊണ്ടു് സത്യംപറഞ്ഞാല്‌‍ നിന്നെ രക്ഷിച്ചുകൊള്ളാം. അതുകൊണ്ടു സത്യംപറഞ്ഞേക്കുക. അതാണു നിനക്കുല്ലതു എന്നിങ്ങനെ ഗാഭീര്യസ്വരത്തിൽ പറഞ്ഞു.

വേടൻ അതുകേട്ടു് മുമ്പത്തേതിലും ഏറ്റവും ഭയത്തോടുകൂടെ നിലവിളിച്ചുംകൊണ്ടു, അല്ലയോ പൊന്നുതമ്പുരാനേ! നിന്തിരുവടി അടിയനെ രക്ഷിക്കണം. അടിയൻ ഒരുകാലത്തും ഇതുചെയ്തിട്ടില്ലെന്നുള്ളതു സത്യമാണു്. തിരുമനസ്സുകൊണ്ടെങ്കിലും ആലോചിച്ചുവേണമേ കല്പിക്കാൻ എന്നു പറഞ്ഞു.

രാജാവിനു വേടന്റെ വാക്കുകളെകേട്ടതിൽ പലസംശയങ്ങളും ഉണ്ടായി. അനന്തരം അദ്ദേഹം, ബ്രാഹ്മണനോടു ഇങ്ങനെപറഞ്ഞു:-

“അല്ലയോ ബ്രാഹ്മണശ്രേഷ്ഠ! ഈ കാട്ടാളൻ കുറ്റംഏല്ക്കുന്നില്ല. ഇവൻ ബ്രാഹ്മണിയെ കൊല്ലുന്നതുകണ്ടതായി അന്യസാക്ഷികളും ഇല്ല. അന്യതെളിവും ഗൂഡവിചാരണയും കൂടാതെ ഉടനടി ഇവനെ ഈ വിഷയത്തിൽ എങ്ങനെശിക്ഷിക്കും. അതുകൊണ്ടു് കൃത്യത്തെപ്പറ്റി അന്വേഷിച്ചിട്ടു് ഇവനെ ശിക്ഷിക്കാം. അങ്ങു് മൃതശരീരം കൊണ്ടുപോയി ദഹിപ്പിക്കണം.

ബ്രഹ്മണൻ അപ്രകാരം സമ്മതിച്ചു് മൃതശരീരം എടുപ്പിത്തുകൊണ്ടുപോയി. രജാവു് കാട്ടാളനെ ഭൃത്യന്മാരെക്കൊണ്ടു പിടിച്ചു ബന്ധിപ്പിച്ചു് താഡിപ്പിച്ചു് കാരഗ്രഹത്തിൽ ഇടുവിച്ചു. അനന്തരം ഈകേസ്സിന്റെ വാസ്തവം അറിയുന്നതിലേക്കുള്ള മാർ‌ഗ്ഗങ്ങളെപ്പറ്റി മന്ത്രിമാരും വിദ്വാന്തമാരും മറ്റുമായി ആലോചിച്ചതിലും യാതൊരു തുമ്പുംകിട്ടായ്കയാൽ മേൽ എന്തോന്നും ചെയ്യണമെന്നു തോന്നാത്തവനായിത്തീർന്ന രാജശ്രേഷ്ഠൻ, ഞങ്ങളുടെ കുലദൈവവും, എന്റെ പിതാവിന്റെ അപേക്ഷപ്രകാരം വ്യത്യസ്ത നൃത്തംപോലും ചെയ്ത ആശ്രിതവത്സലനും കരുണാധിയും ആയ ഹാലാസ്യനാഥൻ തന്നെ ഇതിന്റെ പരമാർത്ഥം തെളിയിച്ചുടതരണം എന്നുള്ള അപേക്ഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/232&oldid=170609" എന്ന താളിൽനിന്ന് ശേഖരിച്ചത്