താൾ:SreeHalasya mahathmyam 1922.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിഒന്നാം അദ്ധ്യായം - ഇരുപത്തിഅഞ്ചാം ലീല ൧൮൯

യോടുകൂടെ ഉടൻതന്നെ രാജധാനിയിൽനിന്നും തിരിച്ചു്ഹേമപത്മിനിയിൽപ്പോയി സനാനവും ചെയ്തു ഹാലാസ്യക്ഷേത്രത്തിൽ കടന്നു് അത്യന്തം ഭക്തിയോടും ബ്രാഹ്മണസ്ത്രീമരിച്ചതു് എങ്ങനെയെന്നുള്ള സത്യം വെളിപ്പെടുത്തിത്തരണമെന്നുള്ളപ്രാർത്ഥനയോടും കൂടെ മീനാക്ഷീദേവിയേയും അഷ്ടാംഗപഞ്ചാംഗത്ര്യാഗങ്ങളെക്കൊണ്ടു് സ്തുതിക്കുകയും വിവിധങ്ങളായ സ്തോത്രങ്ങളെ ബീജവിശേഷയുക്തമായ പഞ്ചാക്ഷരീമന്ത്രത്തോടുകൂടെജപിക്കുകയുംചെയ്തു

അനന്തരം ഭഗവാനെ അതിഭക്തിപൂർവം മനസ്സിൽധ്യാനിച്ചുംകൊണ്ടു ആല കുലോത്തുംഗപാണ്ഡ്യരാജാവു്, അല്ലയോ കദംബവനവാസിയായ ഹാലാസ്യനാഥാ! സുന്ദരേശ്വരമൂർത്തേ! ഞാൻ ഇന്നോളവും അവിടത്തെ കൃപാകടാക്ഷംകൊണ്ടു് സത്യഭംഗം വരുത്താതെതന്നെ രക്ഷാശിക്ഷകളെ നടത്തിവരുന്നു. എന്നാൽ ഇപ്പോൾ ഉണ്ടായിട്ടുള്ള ഒരു ബ്രാഹ്മണീവധത്തിന്റെ സത്യമരിയുവാൻ ഒരുവഴിയും കാണുന്നില്ല. നീന്തിരുവടിതന്നെ അതിനുമാർഗ്ഗം ഉണ്ടാക്കിത്തരണമെന്നിങ്ങനെ പ്രാർത്ഥിച്ചപ്പോൾ, അല്ലയോ കുലോത്തുംഗപാണ്ഡ്യ! നീ ഇന്നു അർദ്ധരാത്രിയിൽ ഖഡ്ഗപാണിയായി നഗരപരിശോധനയ്ക്കെന്നുള്ള വ്യാജേന ബഹിർപുരത്തിന്റെ നാലുഭാഗത്തും സഞ്ചരിക്കുക. അപ്പോൾ ഞാന് നിന്റെ ഈ സംശയം തീർത്തുവരാം എന്നിങ്ങനെ അശരീരിക്കുകേട്ടു്.

കുലോത്തംഗഭൂപൻ അശരീശിവാക്കുകേട്ടു് അത്യന്തം സന്തോഷപൂർവം രാജമന്ദിരത്തിൽ പോയി വിപ്രന്മാരോടുകൂടെ ഭക്ഷണവും കഴിച്ചു് നേരം ഏകദേശം അർദ്ധരാത്രിയാകുന്നതുവരേയും കൊട്ടാരത്തിൽത്തന്നെ ഈ വിചാരത്തോടുകൂടെ വസിച്ചു. അർദ്ധരാത്രി അടുക്കാറായപ്പോൾ ഖഡ്ഗപാണിയായി വെളിയിൽ ഇരങ്ങി ബഹിർപുരത്തിലെങ്ങും ചുറ്റിനടന്നു. ഒടുവിൽ ഒരു വൈശ്യവവീഥിയിൽകൂടെ പോകുമ്പോൾ‌ അവിടുള്ള ഒരു വൈശ്യന്റെ മന്ദിരത്തിൽ ചില ആഘോഷങ്ങൾ നടക്കുന്നതുകണ്ടു് എന്താണെന്നറിയാനായി അങ്ങോട്ടുകയറിച്ചെന്നപ്പോൾ അന്നേദിവസം അവിടെ നടക്കാൻപോകുന്ന ഒരു വിവാഹം പ്രമാണിച്ചാണു് ആഘോഷങ്ങൾ എല്ലാം നടക്കുന്നതെന്നും അവിടെകൂടിയിട്ടുള്ള പുരുഷാരങ്ങൾ കല്യാണം പ്രമാണിച്ചുകുടിക്കിടക്കുയാണെന്നും മനസ്സിലായി. അനന്തരം അവിടെ നടക്കുന്ന വിശേഷസംഭവങ്ങൾ മുഴുവൻമനസ്സിലാക്കണമെന്നുള്ളവിചാരത്തോടുകൂടെ രാജാവായ കുലോത്തുംഗപാണ്ഡ്യൻ ആ വൈശ്യമന്ദിരവളപ്പിനുള്ളിൽ തന്നെ ഒരു കോണിൽ പതുങ്ങി ഇരുന്നുകൊണ്ടു കല്യാണം പ്രമാണിച്ചു ഓരോരുത്തരുംവരുന്നതും പോകുന്നതും, പലപ്രകാരത്തിലുള്ള ആഘോഷങ്ങൾ നടക്കുന്നതും മറ്റും നോക്കിക്കണ്ടു സന്തോഷിച്ചു.

ഈ അവസരത്തിൽ അദ്ദേഹത്തിന്റെ സമീപത്തിൽ ഇരുന്നിരുന്ന കൃഷ്ണവർണ്ണന്മാരും പനപോലെ ദീർഘമായ ശരീരത്തോടും ഘോരാകൃതിയോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/233&oldid=170610" എന്ന താളിൽനിന്ന് ശേഖരിച്ചത്