താൾ:SreeHalasya mahathmyam 1922.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിഒന്നാം അദ്ധ്യായം - ഇരുപത്തിഅഞ്ചാം ലീല ൨൦൯

യും മറ്റുംപറ്റിതന്നത്താൻ പറയുകയും വിലാപിക്കുകയും ചെയ്യുന്നതുംഅതിനെസൌന്ദര്യവതിയായ ഒരു അന്തണസ്ത്രീരത്നം ഹതജീവിതയായിക്കിടക്കുന്നതു പാലുകുടിമാറാത്ത ഒരു കുട്ടി ഇതെല്ലാം കണ്ടു എന്തെന്നറിയാതെ സംഭ്രമിക്കുകയും ഒക്കെക്കൂടികണ്ടാൽ ഏതൊരു കഠിനഹൃദയന്റെ മാനസവും വെണ്ണപോലെ ഉരുകിപോകും. ഭാര്യയുടെ ഗുണഗണങ്ങളെപ്പറ്റി വീണ്ടും വീണ്ടും സ്മരിക്കുകയും വിലാപിക്കുകയും ചെയ്തുകൊണ്ടു അതിശോകാബ്ധിയിൽ ആ വിപ്രാത്നം കുറെനേരംകൊണ്ടു് മൂർച്ഛയോടുകൂടെ നിജ്ഞയായി.അല്പംകഴിഞ്ഞപ്പോൾ പ്രജ്ഞയുണ്ടായി നാലുപാടുംകാട്ടാളൻ ആർത്തിയോടുകൂടെ നോക്കിയപ്പോൾ പക്ഷ്യാന്വേഷണതല്പരനായ ഒരു കാട്ടാളൻ കുറെ ദൂരത്തിൽ കൂടെ ഓടിപ്പോകുന്നതു ആ വിപ്രൻകണ്ടു്, ഉന്മത്തനെപ്പോലെഓടിച്ചെന്നു് അവന്റെ കുടുമ്മയ്ക്കുകടന്നിപിടികൂടിയുംകൊണ്ടു്, എടാ, ദുഷ്ട! ദർമ്മതേ! കാട്ടാളാധമാ! നി എന്റെ ഭാര്യയെ എന്തിന്നു് കൊന്നു? നീ മനുഷ്യമാസംതിന്നുമോ?എന്നിങ്ങനെ പലതുംപറഞ്ഞു് ഭത്സിച്ചുകൊണ്ടു് അവനെഅഞ്ചെട്ടുപത്തുതല്ലി.

ആ വിചാരിതമായിട്ടുണ്ടായ ഈ സംഭവങ്ങൾകൊണ്ടു് അത്യന്തം വിഷണ്ഡനായകാട്ടാളൻ അല്ലയൊ വിപ്രോത്തമ! അങ്ങു് കോപിക്കരുതേ! ഞാൻ അങ്ങേഭാര്യയെ കണ്ടതുമില്ല;കേട്ടതുമില്ല. നിരപരാധിയായ ഒരു അന്തണസ്ത്രീയെ ഞാൻ എന്തിന്നുവേണ്ടിക്കൊല്ലുന്നു. അവിടത്തെ ഭാര്യയെഞാൻ കൊന്നിട്ടില്ല. അങ്ങനെ അവിടുന്നുശങ്കിക്കരുതു്. അവിടത്തെ ഭാര്യയുടെമരണഹേതുവിനെപ്പറ്റി അവിടുന്നു വഴിപോലെ അന്വേഷിച്ചോ? അന്വേഷിക്കാതെ ആരുടെയുംമേൽക്കുറ്റംചുമത്തുന്നതു് ശരിയല്ലെന്നുംമറ്റും പല സമാധാനങ്ങൾ പറ‌ഞ്ഞിട്ടും ബ്രാഹ്മണൻ കേൾക്കാതെ കാട്ടാളനേയും പിടിച്ചു് കുട്ടിയേയും എടുത്തുംകൊണ്ടു് രാജമന്ദിരത്തിലേക്കു തിരിച്ചു. അവിടെച്ചെന്നു് ബ്രാഹ്മണക്കുട്ടിയോടുകൂടെ വളരെ ഉച്ചത്തിൽ നിലവിളിച്ചു. മന്ത്രിമാർ അതുകേട്ടു് കാര്യമെന്തെന്നു ചോദിച്ചു. ബ്രാഹ്മണൻ അതുകേട്ടു മാറത്തടിച്ചുനിലവിളിച്ചുംകൊണ്ടു് ഈകാട്ടാളൻ എന്റെ ഭാര്യയെക്കൊന്നു് എന്നെയും ഈ മുലകുടിമാറാത്ത കുട്ടിയേയും അനാഥരാക്കിക്കളഞ്ഞിരിക്കുന്നെന്നു പറഞ്ഞു. കേട്ടവരെല്ലാം കഷ്ടമെന്നുതന്നെ ഘോഷിച്ചു.

മന്ത്രിമാർ ഉടൻ വിവരം രാജാവിനെ അറിയിച്ചു. അദ്ദേഹം അതിവേഗത്തിൽ വെളിയിൽഇറങ്ങിവന്നു് മൃതകളത്രാന്വിതനും ബാലനോടുകൂടിയവനും, ഭാര്യാമരണംകൊണ്ടു് തലതല്ലിപ്പിടിച്ചു നിലവിളിക്കുന്നവനും ആയ ആ ബ്രാഹ്മണനെക്കണ്ടു്, അത്യന്തം അനുതാപത്തോടുകൂടെ, അല്ലയോ ബ്രാഹ്മണശ്രേഷ്ഠ! അങ്ങുവ്യസനിക്കരുതേ! വ്യസനത്തിനുള്ള കാരണം എന്തുതന്നെ ആയിരുന്നാലും താൻ അതിനു പരിഹാരമുണ്ടാക്കിത്തരാം. വ്യസനകാര്യമെന്തെന്നും ഈ കാട്ടാളൻ ആരാണെന്നും പറയുകയെന്നു ബ്രാഹ്മണനോടുപറഞ്ഞു.

ബ്രാഹ്മണൻ അതുകേട്ടു്, വേടന്റെ നേരെ കയ്യുചൂണ്ടിയും കൊണ്ടു്,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/231&oldid=170608" എന്ന താളിൽനിന്ന് ശേഖരിച്ചത്