൨൦൦ ഹാലാസ്യമാഹാത്മ്യം.
തുഭക്ഷിച്ചു് അത്യന്തംതൃപ്തനായി. അതേവരെയും വൃദ്ധനായിരുന്ന ആ ബ്രാഹ്മണൻ മൃഷ്ടാന്നഭോജനം കഴിഞ്ഞഅവസരംമുതൽ പതിനാറുവയസ്സു പ്രായംവരുന്ന അതികോമളാകാരനായ ഒരു യുവാവായിത്തീർന്നു. അപ്പോൾമുതൽ തരുണീതരുണന്മാരായ അവർ രണ്ടുപേരും കൂടെ സംഗതിനേരിട്ടെങ്കിലൊ എന്നുള്ളഭയം ഗൗരിക്കുണ്ടായി. ഈ അവസരത്തിൽ കെട്ടറ്റുവീണതുപോലെ അതിവേഗത്തിൽ ആ വിപ്രകന്യകയുടെ ശ്വശ്രു ആഗതനായി വാതുക്കൽ വന്നു നിന്നുകൊണ്ടു്, കതകുതുറക്കുവാൻ പറഞ്ഞു.
ശ്വശ്രുവിന്റെ വിളി ഏതൊരുക്ഷണത്തിൽ കേട്ടുവോ അപ്പോൾതന്നെ വിപ്രകന്യകം ജീവശ്ശവം ആയി. വളരെ വളരെ പണിപ്പെട്ടിട്ടും അവൾക്കു വിളികേൾക്കുന്നതിനു സാധിച്ചില്ല. വ്യസനംകൊണ്ടും, ഭയംകൊണ്ടും സംഭ്രമംകൊണ്ടും അവൾ മരവിച്ചുപോയി. കുറെഅധികം വിളിച്ചിട്ടും പ്രത്യുക്തിപോലും ഇല്ലാഞ്ഞപ്പോൾ ദുഷ്ടയും കഠിനമാനസയും ആയ ശ്വശ്രുവിനു കോപം ജ്വലിച്ചു. അവൾ കാൽകൊണ്ടു കതകു ചവിട്ടിത്തുറന്നകത്തേയ്ക്കുകടന്നു. അതേവരെയും തരുണാരുണകോമളപ്രകാശനായി നിന്നിരുന്ന ആതരുണിവിപ്രൻ ശ്വശ്രും അകത്തുകടന്ന ക്ഷണംതന്നെ അതിതേജസ്സ്വിയായ ഒരു കുട്ടിയുടെ വടിവു ചമഞ്ഞു തല്പത്തില്പത്തിൽ മലർന്നുകിടന്നുകൊണ്ടു കയ്യുംകാലും കുടഞ്ഞു കളിക്കുകയും മഹാവിഷ്ണുവിനെക്കൊണ്ടുപോലും കണ്ടിപിടിക്കുന്നതിനുകഴിയാത്ത പാദാംഗുഷ്ടം പാണിതലംകൊണ്ടു ഗ്രസിച്ചു മുഖാംബുജത്തിൽ ചേർത്താസ്വദിക്കുകയും ചെയ്തു തുടങ്ങി.
ശ്വശ്രു കുട്ടിയെ സൂക്ഷിച്ചുനോക്കിയുംകൊണ്ടു ഗൌരിയോടു എടി മൂഢേ! ദുഷ്ടേ! ഈ കുട്ടിയേത്? എന്നു ചോദിച്ചു.
ഗൌരി ഭയത്തോടുകൂടി, ശ്രീദേവിയെന്നുപേരോടുകൂടിയ ഒരു വിപ്രപത്നി ഈ കുട്ടിയെ ഇവിടെകൊണ്ടുവന്നു കിടത്തി എന്നോടു് നോക്കിക്കൊള്ളുകടയെന്നു പറഞ്ഞു് ഭർത്താവിനോടുകൂടെ വെളിയിൽപ്പോയി. അവളുടെ കുട്ടിയാണെന്നുതോന്നുന്നു. അവൾ ഇപ്പോൾത്തന്നെ തിരിച്ചുവരും എന്നു പതുക്കെ പറഞ്ഞു.
ശ്വശ്രു അതുകേട്ടു, എടീശഠേ! ധൂർത്തേ! ഇതു എന്തൊരുമാതിരി ദുസ്സാമർത്ഥ്യം ആണു്. വല്ലവവരുടേയും കുട്ടിയെ ഇവിടെകൊണ്ടുവന്നു കിടജത്തുന്നതിനു നീം എന്തിനനുവദിച്ചു? ഇത്ര കടന്ന സ്വാതന്ത്ര്യം നിനക്കാരുതന്നു? വല്ലവരുടെയും കുട്ടിയെ സൂക്ഷിക്കുകയോ നിന്റെ പ്രവൃത്തി എന്നും മറ്റുംവളരെ പരുഷമായിപ്പറയുകയും ഭത്സിക്കുകയും ചെയ്തുംവച്ചു് കുട്ടിയെഎടുത്തു അവളുടെ കഴുത്തിൽകെട്ടിയിട്ടും വീട്ടിൽനിന്നും അടിച്ചുവെളിക്കിറക്കി എവിടെഎങ്കിലും പൊയ്ക്കൊള്ളുക. ഒരു കാലത്തും ഇവിടെ കാലെടുത്തുവയ്ക്കരുതു്. ഇങ്ങോട്ടുവന്നാൽ അനുഭവം വേറേയാണെന്നും മറ്റും പലതും പിന്നെയും ക്രുദ്ധിച്ചുപറഞ്ഞു വാതലുംഅടച്ചു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.