ഇരുപത്തിഒമ്പതാം അദ്ധ്യായം - ഇരുപത്തിമൂന്നാം ലീല ൨൦൧
ഭർത്തൃഗ്രഹത്തിൽനിന്നും കുട്ടിയോടുകൂടെ ശ്വശ്രുവിനാൽ ബഹിഷ്കൃതയായ ഗൌരി അവളുടെ പാണിപത്മങ്ങളിൽ അരയന്നക്കിടാവെന്നപോലെ ഇരുന്നുല്ലസിക്കുന്ന ശിശുവിന്റെ സോമാഭിരാമവും മന്ദസ്മിതാലംകൃതവും ആയ വദനസൌഭാഗ്യവിലാസങ്ങളെ ഇതില്പരമില്ലാത്ത ആനന്ദത്തോടുകൂടെ ദർശിച്ചും ഗൌരീബീജത്തെ മനസാസ്മരിച്ചും അവിടെത്തന്നെ തെരുവുവീഥിയിൽ നില്ക്കുമ്പോൾ അവളുടെ പാണിതലത്തിൽ ബാലനായി ക്രീഡിച്ചുകൊണ്ടിരുന്ന ഹാലാസ്യനാഥൻ സിശുരൂപംവിട്ടു സാക്ഷാൽ പരമേശ്വരന്റെ സുന്ദരതരസ്വരൂപത്തോടുകൂടെ വൃക്ഷാഭാരൂഢനായി വിപ്രകന്യകയായ ഗൌരിയെ സാക്ഷാൽ ഗൌരിയും ആക്കി ആ സൌഭാഗ്യവതിയെ അദ്ദേഹത്തിന്റെ മടിയിൽവെച്ചുംകൊണ്ടു് എല്ലാവരും കാണെത്തന്നെ ആകാശമാർഗ്ഗത്തിൽക്കൂടെപ്പോയി മറഞ്ഞു. കാണികൾ അതുകണ്ടു് ഇതില്പരമില്ലാതെ അതിശയിക്കുകയും പരമേശ്വരീപരമേശ്വരന്മാരുടെ തൽസ്വരൂപത്തോടുകൂടെയുള്ള പ്രയാണവുംനോക്കി യാതൊന്നുംചെയ്യുന്നതിനു ശക്തന്മാരാല്ലാതെ ചിത്രത്തിൽ എഴുതിയവരെപ്പോലെനിന്നു പോവുകയും ചെയ്തു.
അല്ലയോ മഹാമഹർഷിപുംഗവന്മാരെ! ഇപ്രകാരമെല്ലാമാണു് ഹാലാസ്യനാഥന്റെ അത്ഭുതലീലാവിശേഷങ്ങൾ. അദ്ദേഹത്തിന്റെ മാഹാത്മ്യത്തിനും കരുണയ്ക്കും യാതൊരളവും ഇല്ല. അദ്ദേഹത്തിന്റെ അത്യത്ഭുതകരവും ഭക്തിമയവും ആയ ഈ ഇരുപത്തിമൂന്നാമത്തെ ലീലയെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്കു എല്ലാസൌഖ്യങ്ങളും ലഭിക്കുകയും താപങ്ങൾ ശമിക്കുകയുംചെയ്യും.
൨൯-ാം അദ്ധ്യായം ഇരുപത്തിമൂന്നാം ലീല സമാപ്തം
ഹാലാസ്യമാഹാത്മ്യം
കേരളഭാഷാഗദ്യം
൩0-ാം അദ്ധ്യായം ഭഗവാൻ വ്യത്യസ്തനൃത്തംചെയ്ത
ഇരുപത്തിനാലാമത്തെലീല
അല്ലയോ മുനിശ്രേഷ്ഠന്മാരേ! ഇനി നിങ്ങൾസുന്ദരേശ്വരൻ വ്യത്യസ്തതാണ്ഡവംചെയ്ത ലീലയെ കേട്ടുകൊള്ളുവിൻ! ഈ ലീല ശ്രുതമാത്രത്താൽ തന്നെ സകല കാമങ്ങളേയും നൽകുന്നതാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.