താൾ:SreeHalasya mahathmyam 1922.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിഒമ്പതാം അദ്ധ്യായം - ഇരുപത്തിമൂന്നാം ലീല ൧൯൯

യാതൊരു ഇനിക്കു് ഒരുശിവഭക്തനു ഭിക്ഷകൊടുക്കാൻ സാധിക്കുമെന്നുള്ള വിചാരത്തോടുകൂടെ ഗൌരീബീജമന്ത്രവുംജപിച്ചുകൊണ്ടു് അവിടെതാമസിക്കുന്ന അവസരത്തിൽ ഒരു ദിവസം അവളെമാത്രം വീട്ടിൽ താമസിപ്പിച്ചുംവെച്ചു് ശ്വശ്രൂശ്വശൂരന്മാരും ഭർത്താവും അന്ന്യഗ്രാമത്തിൽ ഉള്ള ഒരു വിപ്രഭവനത്തിൽ കല്യാണത്തിനായിപ്പോയി, ഗൌരി മുൻപറഞ്ഞ ആലോചനയോടും മീനാക്ഷീ സുന്ദരേശരസ്മരണയോടും കൂടെ ഭർത്തൃഭവനത്തിൽ ഏകാകിനിയായി ജകുത്തിയിരിക്കുന്ന അവസരത്തിൽ ഭക്തപരാധീനനായ സുന്ദരേശ്വരൻ ഒരുവിപ്രന്റെ വേഷത്തിൽ അവളുടെ അടുക്കൽ ചെന്നു അല്ലയോ! കല്യാണി! ഇനിക്കു ഭിക്ഷതരികയെന്നു യാചിച്ചു.

ഗൌരിയതുകേട്ടു തലപൊക്കിനോക്കിയപ്പോൾ, കാണപ്പെട്ട സ്മേരസുന്ദരമുഖാംബുജനും ഭസ്മപുദ്രാക്ഷമാലാധാരിയും ശുഭ്രവസ്ത്രധാരിയും ഉജ്വലൽബ്രഹ്മതേജോനിലയനും എൺപതില്പരം വയസ്സു തോന്നിക്കുന്നവനും ആയ വൃദ്ധബ്രാഹ്മണന്രെ പാദപത്മത്തിൽ വീണു വന്ദിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു.

അല്ലയോ! പൂജ്യനായഭിക്ഷുശ്രേഷ്ഠ! എന്റെ ഭർത്താവും അദ്ദേഹത്തിന്റെ അഛനമ്മമാരും മഠത്തിന്റെ മുറികൾ എല്ലാം പൂട്ടിയുംകൊണ്ടു അടുത്തഗ്രാമത്തിൽ ഒരു കല്യാണത്തിനു പോയിരിക്കുന്നു. അരിയും നെല്ലും ഒന്നും വെളിയിൽ എടുത്തതു അല്പംപോലും ഇല്ല. ഞാൻ എന്താ ചെയ്യേണ്ടതു.

ഭിക്ഷുഅതുകേട്ടു് ബ്രാഹ്മണകന്യകയോടു, അല്ലയോ സുശിലെ! മഠത്തിന്റെ കതകുതുറന്നുകിടക്കുകയാണു. നീചെന്നുനോക്കുക. പുരയ്ക്കത്തു് പരിപ്പും പഴയരിയും നെയ്യും കറിസാമാനങ്ങളുമെല്ലാം ഉണ്ടു. നീ അതെടുത്തു അതിവേഗത്തിൽ ഭക്ഷണം തയ്യാറാക്കി ഇനിക്കു തരണം. ഞാൻ വിശപ്പുകൊണ്ടു ഏറ്റവും പരവശനായിരിക്കുന്നു. ഇതുകൊണ്ടു യാതൊരു ഒഴികഴിവുകളും എന്നോടുപറയരുതു. വിശപ്പുമൂലം പരവശനായിവന്നു ഭക്ഷണം യാചിക്കുന്നവനു വല്ലനിവർത്തിയും ഉണ്ടെങ്കിൽ ഭക്ഷണം കൊചുക്കുന്നതില്പരം പുണ്യമായ ഒരുപ്രവൃത്തിയും ക്ഷുൽതൃഡാർത്തനെ ഇഛാഭംഗത്തോടു കൂടെ നിവർത്തിയുള്ളപ്പോൾ മടക്കി അയക്കുന്നതില്പരം വലുതായ ഒരു പാപപ്രവൃത്തിയും ലോകത്തിൽ യാതൊന്നുംതന്നെയില്ല.

ഗൌരി അതുകേട്ടു് അങ്ങനെ ആവാമെന്നുംസമ്മതിച്ചു് അതിവേഗത്തിൽ അവിടെനിന്നും എഴുനേറ്റു പോയിനോക്കിയപ്പോൾ ഭിക്ഷുപറഞ്ഞതുപോലെ പുരമുറിതുറന്നു കിടക്കുന്നതും മിറിക്കകത്തും ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടസംഭാരങ്ങൾ എല്ലാം ഒരുക്കിവെച്ചിരിക്കുന്നതും കണ്ടു് ഇതില്പരമില്ലാതെ ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. അനന്തരം അവൾ അരിയും സാമാനങ്ങളും എല്ലാം എടുത്തു പാചകശാലയിൽ കൊണ്ടുപോയി ചോറുംകറികളും പലഹാരങ്ങളും മറ്റും തയ്യാറാക്കി കൊണ്ടുവന്നു വളരെഭക്തിയോടുകൂടെ കദളിയിലയിൽ വിളമ്പിക്കൊടുത്തു. വൃദ്ധബ്രാഹ്മണൻ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/221&oldid=170598" എന്ന താളിൽനിന്ന് ശേഖരിച്ചത്