താൾ:SreeHalasya mahathmyam 1922.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാലാസ്യമാഹാത്മ്യം


കേരളഭാഷാഗദ്യം


൨൭-ാം അദ്ധ്യായം.


കല്ലാനയെക്കൊണ്ടു കരുമ്പുതീറ്റിച്ച


ഇരുപത്തൊന്നാമത്തെലീല


വീണ്ടും വസിഷ്ടാദിമഹർഷിമാർ കുംഭസംഭവനെ നോക്കി അല്ലയോ ശിവപാദാഭക്താഗ്രഗണ്യനും സർവാഗമവേദിയുമായ മുനികുലോത്തംസമേ! സർവജ്ഞ! ഹാലാസ്യനാഥനായ സുന്ദരേശ മൂർത്തിയുടെ ലീലാവിലാസങ്ങളെ സംബന്ധിച്ചു് നിന്തിരുവടിയുടെ വദനപത്മത്തിൽനിന്നും പൊഴിയുന്ന വചനമകരന്ദപാനംകൊണ്ടു് ഞങ്ങൾ അവസാനമില്ലാത്തതായ തൃപ്തിത്തും കൃതാർത്ഥതക്കും പാതീഭൂതന്മാരായി. ഞങ്ങൾക്കു വീണ്ടും വീണ്ടും അത്ഭുതമനോഹരങ്ങളും പരിപാവനങ്ങളുമായ ഉമാസഹായന്റെ ലീലകളെ കേൾക്കുവാനുല്ള ഉൽക്കണ്ഠവർദ്ധിച്ചുതന്നെ വരുന്നു. ഭഗവാൻ അതുകൊണ്ടു സിദ്ധരൂപധാരിയായ ഹാലാസ്യനാഥൻ അതിൽപിന്നെ ചെയ്തതെന്തെന്നും പാണ്ഡ്യരാജപുംഗവനായ അഭിഷേകപാണ്ഡ്യൻ ചെയ്തതെന്തെന്നുംകൂടി അരുളിച്ചെയ്യണം.

അഗസ്ത്യൻ അതുകേട്ടു ഇതിൽപ്പരമില്ലാത്ത സന്തോഷത്തോടും താല്പര്യത്തോടുംകൂടെ കഥാശ്രവണോൽക്കന്മാരായ മഹർഷിമാരെ അഭിമുഖമാക്കിക്കൊണ്ടു വീണ്ടും താഴെവരുമാറുകഥയാരംഭിച്ചു.

അല്ലയോ മുനിസത്തമന്മാരേ! സിദ്ധസ്വരൂപിയായ ഹാലാസ്യനാഥൻ കല്പനയെക്കൊണ്ടു കരുമ്പുതീറ്റിച്ചതായ ലീലടെ ഇനി ഞാൻ നിങ്ങളെ കേൾപ്പിക്കാം. ഈ ലീല ഏറ്റവും അശ്ചര്യകരമായതും പരിപാവനവും ആണ്. പാണ്ഡ്യഭൂപവംശാലംകാരനായ അഭിഷേകപാണ്ഡ്യൻ സിദ്ധനെ വിളിച്ചുകൊണ്ടുവരുവാനായി അയച്ച കിങ്കരന്മാരിൽ ഒരുത്തരേയും വളരെനേരം കാത്തിരുന്നിട്ടും കാണാഴികയാൽ സർവകർമ്മകുശലന്മാരും അതിസമർത്ഥന്മാരുമായ ചില മന്ത്രികളെ വിളിപ്പിച്ച് അവരോടു സിദ്ധനെ കൂട്ടിച്ചുകൊണ്ടുവരുവാനായി കല്പിച്ചയച്ചു.

കൽപ്പനയുണ്ടായമാത്രയിൽത്തന്നെ മന്ത്രിമാർ സിദ്ധന്റെ സമീപത്തിൽപോയി അദ്ദേഹത്തിനെ വന്ദിച്ചുകൊണ്ടു അല്ലയോ സ്വാമിൻ! സിദ്ധാഗ്രഗണ്യ! നിന്തിരുവടിയെ ഞങ്ങൾ രാജക്ലപനപ്രകാരം രാജമന്ദിരത്തിലേക്കു കൂട്ടിച്ചുകൊണ്ടുപോകാനായി വന്നിരിക്കുകയാണ്. നിന്തിരുവടി ദ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/204&oldid=170581" എന്ന താളിൽനിന്ന് ശേഖരിച്ചത്