താൾ:SreeHalasya mahathmyam 1922.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തേഴാം അദ്ധ്യായം - ഇരുപത്തൊന്നാം ലീല ൧൮൩

യാപൂർവം കൊട്ടാരത്തിലോളവും എഴുന്നള്ളിവന്നു രാജമന്ദിരം അങ്ങയുടെ പരിപാവനങ്ങളായ പാദപത്മപാംസുക്കളെക്കൊണ്ടു പരിശുദ്ധപ്പെടുത്തുകയും അവിടത്തെ ദയവിനേയും ദർശനത്തേയും മഴത്തുള്ളികളെയും ചാതകങ്ങൾ ​എന്നപോലെ കാത്തുകൊണ്ടിരിക്കുന്ന അഭിഷ്കപാണ്ഡ്യനെ അവിടുന്ന് കൃതാർത്ഥനാക്കി അനുഗ്രഹിക്കണം.

സിദ്ധൻ മന്ദഹാസപൂർവ്വം മന്ത്രിമാരോടു ഇങ്ങനെ മറുപടി പറഞ്ഞു.

അല്ലയോ മന്ത്രിപ്രധാനികളെ! അഭിഷ്കപാണ്ഡ്യൻ മഹാനും ഭൂലോകചക്രവർത്തിയുമായ രാജകുലശേഖരൻ. ഞാൻ തപസ്വിയായ ഒരു സിദ്ധൻ. ഞങ്ങൾക്കുതമ്മിൽ യാതൊരു കാര്യവും ഇല്ല. പിന്നെന്തിനു ഞങ്ങൾ അന്യോന്യം കാണുന്നു. അതുകൊണ്ടു നിങ്ങൾപോയി എന്നെ വിളിച്ചിട്ടു വരുന്നില്ലെന്നു പറഞ്ഞതായി പറയണം എന്നുപറഞ്ഞയച്ചു.

മന്ത്രിമാർ അതിവേഗത്തിൽ പോയി വിവരം രാജാവിനെ അറിയിച്ചു. രാജാവു അതുകേട്ട് വളരെ ഗർവ്വത്തോടുകൂടെ സിദ്ധന്റെ അഭിപ്രായം അങ്ങനെയാണെങ്കിൽ നമ്മുടെ അഭിപ്രായവും അങ്ങനെതന്നെ. സിദ്ധൽ എന്നെ കാണേണ്ട ആവശ്യമില്ലെങ്കിൽ എനിക്കുസിദ്ധനെ കാണേണ്ട ആവശ്യവും ഇല്ലെന്നു വളരെ ആത്മാഭിമാനത്തോടുകൂടെ വിചാരിച്ചുകൊണ്ട് ആ കഥയും വിസ്മരിച്ചു പഴയപോലെ രാജ്യകാര്യങ്ങളിൽ പ്രവേശിച്ചു. അടുത്തദിവസം മകരസംക്രമം ആകയാൽ രാജാവു രാവിലെ എഴുനേറ്റുപോയി ഹേമപത്മിനിയിൽ ഇറങ്ങി സ്നാനകർമ്മവും ആച്ചരിച്ചുംവച്ചു സുന്ദരേശ്വരനെ ദർശിച്ചു വന്ദിക്കാനായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ സിദ്ധൻ സുന്ദരേശ്വരലിംഗത്തിനു അലങ്കാരമായ ദേവവിമാനം ചുമക്കുന്ന വായുകൊണിങ്കൽ ഉള്ള കല്ലാനയുടെ സമീപത്തിൽ അതിനെയും നോക്കിക്കൊണ്ടു വസിക്കുന്നതിനെ മഹാകായന്മാരും ബലശാലികളും മദോദ്ധതന്മാരും രാജാവിന്റെ മുമ്പിൽ അദ്ദേഹത്തിനു അകമ്പടിക്കാരയി നടക്കുന്നവരുമായ കഞ്ചുകികൾ കമ്ടു അവരുടെ കയ്യിൽ ഇരുന്നിരുന്ന വേത്രദണ്ഡങ്ങളെ ചൂണ്ടിയുംകൊണ്ട് ഹേ! ഹേ! സിദ്ധ! മാറിനിൽക്കണം! മഹാരാജാവുതിരുമനസ്സുകൊണ്ടു സ്വാമിദർശനത്തിനായി വരുന്നു എന്നു പലതവണയും വളരെ വളരെ ഉച്ചത്തിൽ ശാസിച്ചുപറഞ്ഞതിലും അല്പംപോലും ഇളകാതെ സിദ്ധൽ അവിടെത്തന്നെ ഇരുന്നു. വീണ്ടും അവർ അത്യന്തം കോപത്തോടും, ഗർവ്വോടുംകൂടെ, എടാ, സിദ്ധാ! ദുർബുദ്ധേ! അതിവേഗത്തിൽ എഴുന്നേറ്റുപോയാലും! മഹാരാജാവു തിരുമലസ്സുകൊണ്ടു പ്രദക്ഷിണംവച്ചുതൊഴാൻ എഴുന്നള്ളിവരുന്നതിനെ നീ കമ്ടില്ലേ? എന്നിങ്ങനെ അവർ അട്ടഹസിച്ചുംകൊണ്ടു പറഞ്ഞു. സിദ്ധൻ അതുകേട്ടു ഇരുന്നിടത്തുതന്നെ പിന്നെയും ഒന്നുകൂടെ ഉറച്ചിരുന്നു. ഇതിനിടയിൽ രാജാവു സിദ്ധന്റെ സമീപത്തിലും എത്തി. അനന്തരം അദ്ദേഹം ചിത്രത്തിൽ എഴുതിയവനെപ്പോലെ ഒട്ടും അനങ്ങാതെ അവിടത്തന്നെ കുത്തിയിരിക്കുന്ന സിദ്ധ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/205&oldid=170582" എന്ന താളിൽനിന്ന് ശേഖരിച്ചത്