താൾ:SreeHalasya mahathmyam 1922.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനാറാം അദ്ധ്യായം - ഇരുപതാം ലീല ൧൮൧

തങ്ങളെ പ്രദർശിപ്പിച്ചും ജനതയ്ക്കു അമിതമായ നയനാനന്ദത്തെ പ്രദാനം ചെയ്തും ചിലപ്പോൾ സ്ഥൂലനായും ചിലപ്പോൾ കൃസനായും ചിലപ്പോൾ വാമനനായും ചിലപ്പോൾ ദീർഘനായും ചിലപ്പോൾ ദൃശ്യനായും ചിലപ്പോൾ അദൃശ്യനായും ചിലപ്പോൾ തേജ്വസിയായും ചിലപ്പോൾ തേജോഹീനനായും തപസ്സുകൊണ്ടുപോലും അസാദ്ധ്യങ്ങളായ അനവധി സിദ്ധികളേയും ഇഷ്ടപൂർത്തികളേയും അപേക്ഷിച്ചവർക്കെല്ലാം നൽകിയുംകൊണ്ടുസർവസിദ്ദിപ്രദനും സർവസൽഗുണസമ്പന്നനും ശാന്തനും കാരുണ്യസംപൂർണ്ണനും സർവ ജനാനന്ദ കന്ദളനും ആയി അവടെ വസിച്ചു.

സിദ്ധരൂപിയും ഹാലാസ്യനാഥനുമായ പരമശിവന്റെ മേൽപ്രകാരമുള്ള വിചിത്രകർമ്മങ്ങൾ എല്ലാ കാഴ്ച്ചക്കാർക്കു ഇതിൽപ്പരമില്ലാത്ത അതിശയമായി തോന്നിയെങ്കിലും സൃഷ്ടിസ്ഥിതി സംഹാരകർത്താവും അംഘടനഘടനാപടീയസിയായ തന്റെ മായാശക്തിയെക്കൊണ്ടും അസീമമായ പ്രഭാവത്തെക്കൊണ്ടും എന്തുംചെയ്യുന്നതിനു കഴിയുന്നവനുമായ അദ്ദേഹത്തിന്റെ സ്ഥിതിക്കു ഇതെന്നല്ല അതിൽപ്പരമായിട്ടുള്ളതുതന്നെ ആയിരുന്നാലും അത്ര അതിശയകരമായി വിചാരിക്കാനില്ലെന്നുള്ളതു് പരസ്യമായ രഹസ്യമാണ്.

സിദ്ധന്റെ അത്യത്ഭുതകരങ്ങളായ ഈ വൈഭവങ്ങളെപ്പറ്റി പാണ്ഡ്യരാജാവായ അഭിഷേകുപാണ്ഡ്യൻ കേട്ടു്, അത്യന്തം ആനന്ദതുന്ദിലനും വിസ്മിതനും ആയിട്ടു്, സിദ്ധനെ കൂട്ടിച്ചുകൊണ്ടുവരുന്നതിനായി ചില ചെറുപ്പക്കാരായ കിങ്കരന്മാരേ നിയോഗിച്ചയച്ചു.

രാജാജ്ഞപ്രകാരം സിദ്ധനെ വിളിപ്പാനായിപ്പോയ കിങ്കരന്മാർ അവിടെ ചെന്നതിൽ അദ്ദേഹം കാണിക്കുന്ന ഓരോ അത്ഭുതകർമ്മങ്ങളെക്കണ്ടു് രാജകല്പന മറന്നെന്നുമാത്രമല്ല അനന്യകാര്യവിചിന്തിതന്മാരായി അദ്ദേഹത്തിന്റെ പുറകെ നടക്കുകയുംചെയ്തു. രാജകിങ്കരന്മാരെന്നല്ലാ അത്ഭുതസ്വരൂപിയായ സിദ്ധന്റെ വിചിത്രകർമ്മങ്ങളെ അല്പംപോലും ശക്തിയ്യില്ലാതെ ആയിപ്പോയി.

അല്ലയോ വസിഷ്ഠാദിമഹർഷിമാരേ! അത്ഭുതകർമ്മകുശലനായ ഹാല്വാസ്യനാഥന്റെ സിദ്ധസ്വരൂപം എടുത്തു എണ്ണം കണക്കുമില്ലാതെ അതിശയങ്ങളെ പ്രദർശിപ്പിച്ചതായ ഈ ഇരുപതാമത്തെ ലീലയെ കേൾക്കുന്നവരുടേയും പഠിക്കുന്നവരുടേയും സർവപാപങ്ങളേയും തീരുകയും അവർക്കു അതിരില്ലാത്ത ഐഹികസൌഖ്യാനുഭൂതിയും അവസാനത്തിൽ മോക്ഷലാഭവും ഉണ്ടാകും.


ഹാലാസ്യനാഥൻ സിദ്ധവേഷം എടുത്ത
ഇരുപതാം ലീല സമാപ്തം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/203&oldid=170580" എന്ന താളിൽനിന്ന് ശേഖരിച്ചത്