താൾ:Sheelam 1914.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭ർ ശീലം

വാചകത്തോട് കൊടി കാണിച്ചു:- "ഓരോരുത്തനും സ്വകൃത്യം നടത്തുമെന്ന് ഇംഗ്ലണ്ട് വിശ്വസിച്ചിരിക്കുന്നു." ശത്രുവിൻറെ വെടിയുണ്ടയേറ്റ് പ്രസന്നവിജയശ്രീയുടെ മടിയിൽ കിടന്ന് മരിച്ചപ്പോൾ ഒടുക്കം ഇങ്ങനെ പറഞ്ഞു:- "ഞാനെൻറെ കൃത്യംചെയ്തു: ദൈവം സ്തുതനാകട്ടേ." അദ്ദേഹത്തിൻറെ സഹചരനും സ്നേഹിതനുമായ (൧0൮) കാളിങ് വുഡ് ഒരു യുവാവിനോടുപദേശിച്ചതാവിത്:- "അശ്രാന്തമായും അഭേദമായും സ്വകൃത്യത്തിൽ മനസ്സുവയ്ക്കുക; മേലധികാരികളോടും മറ്റന്യന്മാരോടും, സൌജന്യ ബുഹമാനപൂൎവ്വം ചിരിക്കുക; ഇങ്ങനെ നടന്നാൽ നീ അവരുടെ ആദരം സമ്പാദിച്ച്, നിശ്ചയമായ് സ്വസമ്മാനത്തിനൎഹനാകും; അതൃപ്തിവഹിക്കൊല്ലാ; അത് നിൻറെ സ്നേഹതിൎക്ക് ദുഃഖപ്രദവും എതിരാളികൾക്ക് ജയപ്രദവും ആകുന്നതും സത്യത്തിൽ ഗുണപ്രദമല്ലാത്തുമത്രേ. ഉൽകൃഷ്ടലഭ്യസിദ്ധി- ക്കർഹനാവാൻ ശ്രമിക്കു" കൃത്യധൎമ്മം നടത്തുന്നതിൽ ത്യാഗം വേണ്ടതായ് വരും: അത് ചിലപ്പോൾ ജീവത്യാഗമായ്ത്തന്നേയിരിക്കാം. ബൎക്കൻ ഹെഡ് എന്ന കപ്പൽ സമുദ്രമദ്ധ്യത്തിൽ മുങ്ങാറായപ്പോൾ, സ്ത്രീശിശുക്കളെ വള്ളങ്ങളിൽ കുഴപ്പം കൂടാതെ കയറ്റി രക്ഷപ്പെടുത്തുന്നതിനായ് അതിലുള്ള ഉദ്യോഗസ്ഥന്മാരും ഭടന്മാരും കവാത്ത് മുറയ്ക്കുനിന്ന് കൃത്യം നടത്തി അണിവെടിവച്ചു മുങ്ങിമരിച്ചു. ചിലപ്പോൾ ജീവത്യാഗത്തിനിടവന്നില്ലെങ്കിലും വളരേകഷ്ടതകൾ അനുഭവിക്കേണ്ടതായി .......................................................................................................

വിശ്രുതസാമർത്ഥ്യത്താൽ സ്വസ്തമായിപ്പോയി. വാഴ്ച ക്രി.ശ. ൧൮-ൻറേ മദ്ധ്യം മുതൽ ൧ൻ-ൻറേ ആദിവരേ.

(൧0൮) ട്രഫാൽഗാർ യുദ്ധത്തിൽ നെൽസൻറെ സഹചരനായ് വിജയംപ്രാപിച്ച ഒരു ധീരനായ ആംഗ്ലേയ നൌനായകൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/81&oldid=170512" എന്ന താളിൽനിന്ന് ശേഖരിച്ചത്