താൾ:Sheelam 1914.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൃത്യധർമ്മവുംസത്യവും ൭൫

വരാം. ഇന്ത്യാജനസമുദായത്തിൻറേ അവകാശമാനരക്ഷയ്ക്കായ് ഭാൎയ്യാസ്വജനങ്ങളോടും കൂടി വീണ്ടും വീണ്ടും ബന്ധനത്തിലകപ്പെടും പട്ടിണികിടന്നും രോഗപീഡകൾ സഹിച്ചും, തെക്കെ ആഫ്രിക്കയിൽ ബഹുകാല പ്രയത്നം ചെയ്ത് ഇപ്പോൾ വിജയം പ്രാപിച്ചിരിക്കുന്ന മിസ്റ്റർ ഗന്ധിയും കൃത്യാൎത്ഥമായ ത്യാഗത്തിന് ഒരു മഹാദൃഷ്ടാന്തമാകുന്നു. പരന്തീരീസുകാരനായ (൧0ൻ) സേണ്ട് പീയർ എന്ന പാതിരി സൎവ്വസാമാന്യസമാധാനത്തിനും, സാധുക്കളുടെ കരകൌശലാഭ്യസനത്തിനും വളരേക്കാലം ശ്രമിച്ച് തൻറേ സ്വല്പമായ ആദായം മുഴുവൻ അതിലേയ്ക്കായ് വ്യയം ചെയ്ത ഒരു മഹാത്മാവായിരുന്നു. അദ്ദേഹത്തിൻറെ മരണസമയം "ഇപ്പോൾ എങ്ങനെ ഇരിക്കുന്നു" എന്ന് വാൾടെയർ ചോദിച്ചതിന് "നാട്ടിൻപുറത്തേയ്ക്ക് ഒരു വഴിയാത്ര പോകുന്നതുപോലെ ഇരിക്കുന്നു" എന്നുത്തരം പറഞ്ഞു. അദ്ദേഹത്തിൻറെ ജീവിതകാലത്തിൽ രാജ്യാധികാരികളുടെ ആനുകൂല്യം അധികം സിദ്ധിച്ചിരുന്നില്ലെങ്കിലും, മരണാനന്തരം ൩൨ വൎഷം കഴിഞ്ഞതിൻറെ ശേഷം "മഹാപ്രേമി" എന്ന മുദ്ര അദ്ദേഹത്തിൻറെ സ്മാരകമായ് പതിക്കപ്പെട്ടു.

ൟ൭-‌ാംഭാഗത്തിൽ ചേൎത്ത സത്യം എന്ന വിഷയത്തേക്കുറിച്ച് (൧൧0) ലാർഡ് ചെസ്തർ ഫീൽഡ്, പറയുന്നതാവിത്:- "ഒരു യോഗ്യന് വിജയുണ്ടാക്കുന്നത് സത്യമാകുന്നു." ....................................................................................................

(൧0ൻ) ഒരു പരന്തിരീസ് വൈദികൻ: വിശാലമനസ്ക്കൻ; ഗ്രന്ഥകർത്താ വാഴ്ച ക്രി. ശ. ൧൭-ൻറേ മദ്ധ്യം മുതൽ ൧൮-ൻറെ ആദി വരേ.

(൧൧0) ആംഗ്ലേയ രാജ്യനീതിജ്ഞൻ; പ്രസിദ്ധ സൌജന്യവാൻ; രാജ്യദൂതനായ് പലടത്തും അയയ്ക്കപ്പെട്ടത് ക്ര-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/82&oldid=170513" എന്ന താളിൽനിന്ന് ശേഖരിച്ചത്