താൾ:Sheelam 1914.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൩

വാഷിങ്ടനെപ്പോലെ, വെല്ലിങ്ടനും കൃത്യധർമ്മോപാസകനായിരുന്നു. "നമ്മുടെ ജീവിത്തിൽ സ്പൃഹണീയമായത് സത്യത്തിൽ ഒന്നുമാത്രം. അതായത്, നാം എല്ലാവരും തുനിഞ്ഞിറങ്ങി അവനവൻറെ കൃത്യധർമ്മം നടത്തുക" എന്നദ്ദേഹം ഒരിക്കൽ പറഞ്ഞു. ആജ്ഞാനുസരണത്തിനെ അദ്ദേഹം മഹത്തായ ഒരു ധർമ്മമായ് ഗണിച്ചിരുന്നു. എന്തെന്നാൽ, ഭക്തിപൂൎവ്വം അനുസരിക്കുന്നവൻ തന്നേ ബുദ്ധിപൂൎവ്വം ഭരിക്കും. അദ്ദേഹം പോൎട്ടുഗലിൽ നിന്നും അവിടേ ആക്രമിച്ച ശത്രുക്കളേ തുരത്താൻ യുദ്ധത്തിനായ് പോയിരുന്നപ്പോൾ അവിടെക്കണ്ട ജനാവസ്ഥയെപ്പറ്റി, ഇപ്രകാരം പറഞ്ഞു:- "ഇവിടത്തുകാർ ആഘോഷങ്ങളും, ജയോത്സവങ്ങളും മംഗളഗാനങ്ങളും, ദീപക്കാഴ്ചകളും മറ്റും വളരേ നടത്തുന്നു. എന്നാൽ, ആജ്ഞാനുസരണം ഓരോരുത്തൻ അവനവൻറെ കൃത്യധർമ്മം നടത്തുക ഒന്നുതന്നേ ഇവയെക്കാൾ ആവശ്യമായുള്ളത്."

  • ട്രഫാൽ ഗാറിൽ, പ്രഞ്ചുകപ്പലുകളോട് യുദ്ധം ആരംഭിച്ചതിൻമുന്പേ(൧0൭) നെൽസൺ താഴെപ്പറയുന്ന

  • സ്പെയിനിൻറെ തെക്കുഭാഗത്ത് ജിബ്രാൾടർ കടലിടുക്കിനടുത്തള്ള ഒരു രാജ്യം.

(൧0൭) പ്രസിദ്ധനായ ആംഗ്ലേയ നൌനായകൻ; അസാമാന്യധീരൻ; മഹാമേധാവിയായ വിധാരകൻ; "നൈയിൻ" യുദ്ധത്തിൽവച്ച് ഇംഗ്ലണ്ടിൻറെ നാവികമഹത്ത്വം സ്ഥാപനം ചെയ്തവൻ; സൎവ്വമഹോദധികളിലും സഞ്ചരിച്ച് ചെയ്ത യുദ്ധങ്ങളിൽ ഒന്നിൽ ഒരു കണ്ണും മറ്റൊന്നിൽ ഒരു കൈയും നഷ്ടപ്പെടുകയും ഒടുവിൽ ട്രഫാൽഗാർ യുദ്ധത്തിൽ വിജയശ്രീപൂൎവ്വം മരിക്കയും ചെയ്തു. നെപ്പോളിയൻ ഇംഗ്ലണ്ടിനെ ആക്രമിക്കാൻ നിശ്ചയിച്ചത് ഇദ്ദേഹത്തിൻറെ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/80&oldid=170511" എന്ന താളിൽനിന്ന് ശേഖരിച്ചത്