താൾ:Sheelam 1914.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
                  ധൈര്യ                  ൪൩
--------------------------------------------------------------------------------------------
        "നൊന്തെത്രകാമുകരുഴന്നുയിരെണ്ണയേറെ
         ഗ്രന്ഥങ്ങളിൽ ചെലവഴിച്ചഋതോത്തമയ്ക്കായ്
         തന്മോചിതം വസനമാത്ര മതിശ്രമത്തിൻ
         സമ്മാനമായഥ ലഭിച്ച സുതൃപ്തരായാർ!
         സശ്രദ്ധമാർത്തമവളെച്ചിലർ നാടി, ദീർഘ--
         നിശ്വാസബദ്ധകര മന്യരുപാസചെയ്താർ.
          എന്നാലൊടുക്ക മുദിതം വരമാനുഷൌഘം
          തന്നേ, തദാർത്ഥമമൂചെയ്തതിനോടുകൂടി
          നന്നായപായകരമാം പണിചെയ്തവൾക്കായ്,
          പിഴുന്ന, തദീയ മഹദൈശ്വര പൂർണ്ണരൂപം
           മിന്നീട്ടു മാഞ്ഞൊരതിമോദമൊടാസ്വടിച്ചി--
           ജ്ജന്മാത്യജീച്ചതനുരാഗ വിവൃദ്ധിയാലേ"
                          (൬൩) ജേ. പി. ലവ്വൽ.
          തന്റേ സഹജീവികൾ വിശ്വസിച്ചു വന്നിരുന്ന ക--
ല്പിത ദേവന്മാരേ നിഷേധിച്ച്, ധർമ്മതത്ത്വൈക സ്വരൂപി--
യെ മാത്രം വിശ്വസിക്കാനുപജശിച്ച സാക്രെട്ടീസ്, അ--
സാധാരണ ഗർസകത്വത്താലും കക്ഷിപ്പിക്കത്താലും, ദേ--
വദേഷി എന്നും, ബാലദുഷിയെന്നും കുറ്റം ആരോപിയ്ക്ക--
പ്പെട്ട് ൭൨--ാം വയസ്സിൽ വിഷംകടിച്ചു മരിയ്ക്കാൻ നിർബ്ബന്ധി--
തനായ് തീർന്നു. നായകസദസ്സിന്റേ വിധിപ്രകാരം ചാക--
ന്നതിനുള്ള സമയം അടുത്തപ്പോൾ, "ഇപ്പോൾ നാം
പിരിഞ്ഞു പോകാനുള്ള കാലമായി; ഞാൻ, മരണത്തിലേ--
യ്ക്കും, നിങ്ങൾ ജീവിതത്തിലേയ്ക്കും; എന്നാൽ; നമ്മളിൽ
-----------------------------------------------------------------------------------------
  (൬൨) അമേരിക്കൻ കവി; ഗദ്യകാരൻ; രാജ്യനീതി--
ജ്ഞൻ; ലമുദായ സ്നേഹിതയായ വിശാലബുദ്ദി; ഇംഗ്ലണ്ടി---
ലേയ്ക്ക്" അയച്ച അമ്മേരിയ്ക്കയിലെ ദൂതൻ വാഴ്ച ക്രി. ശ--
൧൯--ന്റേ ആദ്യഭാഗം മുതൽ അന്ത്യം വരേ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/50&oldid=170478" എന്ന താളിൽനിന്ന് ശേഖരിച്ചത്