താൾ:Sheelam 1914.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൪ ശീലം

ആൎക്കാണ് ശ്രേഷ്ഠഗതി എന്നത് ൟശ്വരനുതന്നേ അറിയാം." എന്നു പറഞ്ഞു്, ആത്മനിത്യതയേപ്പറ്റി ദീൎഘപ്രസംഗം ചെയ്താണദ്ദേഹം വിഷം കുടിച്ചതു്. സ്വമതോപദേശികളുടെ നടപടികളെ വെളിപ്പെടുത്തി, അദ്വൈതത്തെ പ്രവദിച്ചതിന്, സദ്വൃത്തനും തത്ത്വജ്ഞാനിയും ആയ (൬൪)ബ്രൂണോ അഗ്നിപ്രവേശംചെയ്യിക്കപ്പെട്ടു. ഇപ്പോൾ വ്യവസ്ഥിതമായിരിക്കുന്ന ഭൂപരിവർത്തനമതത്തെ പ്രവദിച്ച ഗാലീലയോ, ൪൦‌ാം- വയസ്സിൽ മതദ്വേഷിയെന്ന അപരാധത്തിന് ബന്ധനത്തിൽ കഷ്ടപ്പെട്ടു. മരണാനന്തരം അദ്ദേഹത്തിനായ് പ്രേതസ്തംഭസ്ഥാപനം പോലും (൬൫) പാപ്പാവിനാൽ നിരോധിയ്ക്കപ്പെട്ടു. അനന്തരം സ്ഥാപിയ്ക്കപ്പെട്ടു.


(൬൪) ഇറ്റാലിയൻ അദ്വൈത തത്ത്വജ്ഞാനി; ധീരബുദ്ധി; പുരുഷേശ്വരവാദദ്വേഷി; ക്രിസ്തുമത പൂർവ്വാചാര്യാക്ഷേപകൻ; ക്രിസ്തുദിവ്യകർമ്മാവിശ്വാസി; പൂർവ്വജൂതമതാക്ഷേപകൻ; വിമതത്ത്വം നിമിത്തം പാപ്പാവിന്റേ (പോപ്പ്)സഭയിൽ അഗ്നിപ്രവിഷ്ടനായി. വാഴ്ച ക്രി. ശ. ൧൬-ൻറേ മദ്ധ്യം.

(൬൫) ദൈവനിയോഗത്താൽ സൎവ ക്രിസ്തീയസമുദായങ്ങളിന്മേൽ ആത്മീയലൌകിക നായകത്വത്തിനവകാശം പറഞ്ഞു് റോമാ നഗരത്തിൽ പരമ്പരക്രമത്തിൽ തിരഞ്ഞെടുത്തുവന്ന ക്രിസ്തുമതാചാര്യൻ; പഴേ കൂററിൻറേ നായകൻ; പ്രസ്തുത പാപ്പാ, പാൾ പഞ്ചമൻ. വാഴ്ച ൧൬൦൫ മുതൽ ൧൬൨൧ വരേ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Narayananchedichery എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/51&oldid=170479" എന്ന താളിൽനിന്ന് ശേഖരിച്ചത്