താൾ:Sheelam 1914.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
  ൪൨              ശീലം
 -------------------------------------------------------------------------------------------
  മുൻപിരുന്ന ശുരന്മാരുടെ പ്രേതങ്ങളുടെ കൈചൂണ്ടലിനാ
ലെന്നു തോന്നമാറ്, മനം കുലുങ്ങാതെ, ആധുനികന്മാർ
ഏറ്റവും അപായകരങ്ങളായ മഹാരംഭങ്ങളിൽ പ്രവേളി--
യ്ക്കുന്നു."                   (൬൨.) ഹെൽപ്സ്.
" മയക്കമെന്ന്യേവാരത്നജാലേ, കുലുക്കമെന്യേകടുഹാലഹാലേ,
ഉഴെച്ചുവിണ്ണോരമുതുറുവേളംപിടിച്ചുകാര്യംവിടുകില്ലധീരൻ."
                  ഭർത്തൃഹരി നീതി. ഗ്ലോ. ൮൧.
 ധൈര്യവിശിഷ്ടത്വം ഉണ്ടായിരുന്നസ്ത്രീപുരുഷന്മാരിൽ
നിന്നും ലോകത്തിന് വളരെ ഗുണം സിദ്ധിച്ചിട്ടുണ്ട്. ഇവിടെ,
ധൈര്യം എന്നു പറഞ്ഞത്, നായ്ക്കൾക്കു പോലുള്ള കേവലം
മുഗധൈര്യമല്ല; ധർമ്മ്യധൈര്യമാകുന്നു. അതായത്, സത്യം
പറയുന്നതിനും സ്വാർത്ഥതപ്രരണകളേ തടുത്ത് നീതി നം--
റികൾക്കൊത്ത് കൃത്യധർമ്മം നടത്തുന്നതിനും ഉള്ള ധൈര്യം
മനുഷ്യചരിത്രത്തിൽ വർണ്ണിക്കപ്പെടുന്ന ഓരോ അഭിവൃദ്ധി
പദവും സിദ്ധിച്ചിട്ടുള്ളത്, ഓരോ മഹാവിഘ്നങ്ങളേയും വി--
രോധങ്ങളേയും ജയിച്ച പൂർവ്വധീരന്മാരുടെ ഉള്ളുക്കിനാലും
ശൌര്യത്താലും ആകുന്നു. അവർ, ഓരോവിധം ചിന്താക്ര--
ന്നായതന്മാരും, മഹാദർശകന്മാരും, സ്വരാജ്യസ്നേഹികളും
മറ്റും ആയിരുന്നു.
-----------------------------------------------------------------------------------------
   (൬൨) ആംഗ്ലേയ രാജ്യനീതിജ്ഞനം ഗ്രന്ഥകർത്താവും;
സാമുദായിക പരിഷ്കാരം, രാജ്യനീതി, എന്നിങ്ങനെയുള്ള
വിഷയങ്ങളെപ്പറ്റി " സ്നേഹിതയോഗം" എന്നുംമറ്റും ഭര--
നേക ഗ്രന്ഥങ്ങളുടെ കർത്താ; ബഹുസുഷ്മബുദ്ധി; വിക്ടോറി--
യാ ചക്രവർത്തിനിയുടെ ആജ്ഞയനുസരിച്ച് പ്രിൻസ്--
ആൾബർട്ടിന്റേ ജീവചരിത്രം എഴുതി. വാഴ്ച ക്രി. ശ,
൧൯--ന്റേ ആദി മുതൽ അന്ത്യഭാഗം വരേ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/49&oldid=170476" എന്ന താളിൽനിന്ന് ശേഖരിച്ചത്