സംസ്സർഗ്ഗവുംഅനുകരണവും | ൨൫ | |
(൨൮) ലാക്ക് പറഞ്ഞിരിയ്ക്കുന്നു. "ദുർജ്ജന സംഭാഷണം തല്ക്കാലം ദോഷം ചെയ്തില്ലെങ്കിലും ഒരു വ്യാധിപോലെ നമ്മേ തുടർന്ന് പുനർജ്ജീവിയ്ക്കുന്നതാണെ" ന്ന് (൨൯) സെനക്കാ പ റഞ്ഞിരിക്കുന്നു. "ഊളൻേറ കൂടെ നടക്കുന്നവൻ ഊളയിട്ടു തുടങ്ങും." സാധാരണന്മാരായ സ്വാർത്ഥപരന്മാരോടുള്ള സംസർഗ്ഗത്താൽ സ്വഭാവത്തിൽ ഒളിപ്പും കുടുസ്സും വ്യാപിച്ച്, പുരുഷത്വവും ശീലവിശാലതയും സിദ്ധിക്കാതാകും. എന്നാൽ, ഊർജ്ജിത ബുദ്ധിമാന്മാരോടുള്ള സഹവാസത്താൽ നമുക്ക് ബലം കൂടുകയും, നമ്മുടെ നിശ്ചയങ്ങൾക്ക് ഉറപ്പുണ്ടാകുകയും; ഉദ്ദേശങ്ങൾക്ക് ഉന്നതി ഏറുകയും ചെയ്യുന്നു. ഇതു നിമിത്തം നമ്മുടെ സ്വന്ത കാൎയ്യങ്ങളിൽ നമുക്ക് സാമൎത്ഥ്യം വൎദ്ധിക്കുന്നതുകൂടാതെ, അന്ന്യന്മാരേ സഫലം സഹായിക്കുന്നതിന് ശക്തി ഏറുന്നതും ആകുന്നു. അന്ന്യന്മാരോടുള്ള സഹവാസത്താൽ നാം അനുഭവസമ്പന്നന്മാരായിത്തീരുന്നു. അതിനാലുണ്ടാകുന്ന സഹവേദിത്വം ബാഹ്യാൎജ്ജിതമായിരുന്നാലും സ്വാൎജ്ജിതത്തേ വൎദ്ധിപ്പിക്കുന്നതുമാകുന്നു. അതിനാൽ, ശീലത്തിനുറപ്പു-
.......................................................................................................................................................................................
(൨൮) വ്യവഹാരികബുദ്ധിയിൽ മാതൃകാ പുരുഷനായ ഒരു ആംഗ്ലേയ തത്ത്വജ്ഞാനി; ലോകപ്രസിദ്ധ സൂക്ഷ്മബു-ദ്ധി; "ചിത്തവിവേചനം" മുതലായ അനേക ഗ്രന്ഥങ്ങളുടെ കർത്താ;, രാജ്യനീതിജ്ഞൻ. വാഴ്ച ക്രി. ശ. ൧൭-ൻേറ ആദ്യഭാഗം മുതൽ അന്ത്യം വരെ.
(൨൯) റോമൻ വാഗീശനും, വിദ്യാവിശാരദനും, കവിയും; ഇദ്ദേഹം വലിയ ഉദ്യോഗങ്ങൾ വഹിച്ചിരുന്നു; ആദ്യം നീറോ ചക്രവർത്തിയുടെ സേവകനായിരുന്നു; ഒടുവിൽ പിണങ്ങി അദ്ദേഹത്തിൻെറ നിർബ്ബന്ധത്താൽ ആത്മഹത്യ ചെയ്തു. വാഴ്ച ക്രി. ശ. ൧-ൻേറ അന്ത്യഭാഗം വരെ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |