താൾ:Sheelam 1914.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൨൬ ശീലം

ണ്ടാകുന്നു. ഒരു പ്രസിദ്ധാധ്യാപകനായിരുന്ന (൩0) ഡാക്ടർ ആർണ്ണാൾഡ് തന്റേ ശിഷ്യന്മാരിൽ ഉത്തമന്മാരായ ചിലരേ തിരഞ്ഞെടുത്തതേ, അവരിൽ കാണപ്പെട്ട ഗുണങ്ങളേയും, മഹാമനസ്കതയേയും, തന്റേ ആകർഷണ ശക്തിയാൽ ആനയിക്കയും, അവർ മുഖേന സ്വഗുണ മഹത്ത്വങ്ങളെ ലോകത്തിൽ ബഹു വ്യാപകമാക്കുകയും ചെയ്തു. ൟവിധമുള്ള മാതൃകാ പുരുഷന്മാർ, കുളത്തിൽ എറിയുന്ന കല്ലു പോലെ, അവർ സ്പർശിക്കുന്ന ആളുകളിൽ ചലനം ഉല്പാദിപ്പിച്ച്, ആ ചലനത്തിന്റെ ശക്തിയെ വിശാലത ഏറുന്ന ഓരോ ജനവലയങ്ങളിൽ വ്യാപിപ്പിച്ച്, ഒടുക്കം ദിഗന്തത്തിൽ ചെന്നു തട്ടിയ്ക്കുന്നു. ഒരു ഗുണവാന്റെ ജീവിതം അതി ഫലപ്രദമായ ഒരു സദ്വൃത്തി പ്രസംഗംപോലെയാണ്.

ൟവിധമുള്ള ശീലശക്തി കേവലാവസ്ഥയിലുള്ളവരിലും ചിലപ്പോൾ കാണാം. (൩൧) പ്രാൻക്ലിൻ ഒരു സാധാരണ കൈത്തൊഴിൽക്കാരനായി ലണ്ടനിൽ ജോലിചെയ്ത കാലം, ആ തൊഴിൽശാലയിലെ സകല പണിക്കാരേയും ദൃഷ്ടാന്തമാർഗ്ഗമായി, നന്നാക്കി. ഇതുപോലെ ലോകത്തുണ്ടായിട്ടു നന്മകളെല്ലാം പുരാതനന്മാരായ എത്രയൊ അജ്ഞാത സാധുക്കളിൽ നിന്നും ആകുന്നു ഉത്ഭവിച്ചിട്ടുള്ളത്.


(൩0)ഒര് ആംഗ്ലേയ മതോപദേശി; റഗ്ബി പാഠശാലയിലേ കീർത്തികേട്ട പ്രധാനാധ്യാപകൻ; ചരിത്ര ഗ്രന്ഥകർത്താ; ധർമ്മാചരണാഭ്യാസനത്തിൽ പ്രസിദ്ധൻ. വാഴ്ച ക്രി.ശ. ൧൯--ന്റെ ആദ്യംമുതൽ മദ്ധ്യം വരെ.

(൩൧) അമ്മേരിക്കായിലേ അതിപ്രസിദ്ധനായ ഒരു രാജ്യ നീതിജ്ഞൻ; ഒരു പ്രകൃതിശാസ്ത്രജ്ഞന്റേയും ഒരു പത്രാ ധിപരുടേയും നിലയിൽ ഇദ്ദേഹം വളരേശോഭിച്ചു. ബാല്ല്യ--





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/33&oldid=170459" എന്ന താളിൽനിന്ന് ശേഖരിച്ചത്