൨൪ | ശീലം | |
"നല്ല പടമെഴുത്തിൽ ആഭ്യാസിയായവൻ ഉത്തമ മാതൃകകയെ നോക്കി തൻേറ കരത്തേ നയിക്കുന്നതുപോലെ, തൻേറ ജീവിതപടം ഭംഗിയായിത്തീരണമെന്നു് ആഗ്രഹിക്കുന്നവൻ ഉത്തമമായ അസലിനേ അനുകരിക്കാൻ ഉദ്ദേശിച്ച്, അതിനെ അതിശയിക്കാൻ ശ്രമിക്കണം.'" (൨൭) ഓവൻ ഫെ‌്ൽടൺ
നാം അശിക്കുന്ന ആഹാരത്തിൻേറ സ്വഭാവത്തിനു് അനുരൂപമായ പോഷണം നമ്മുടേ ദേഹത്തിനു് സിദ്ധി-യ്ക്കുന്നതുപോലെ, നമ്മുടേ സഹചാരികളുടെ വൃത്തി സംഭാഷണങ്ങൾ മൂലമുണ്ടാകുന്ന ഗുണദോഷങ്ങളിൽ നിന്നും നമ്മുടേ ആത്മാവു് ധർമ്മത്തേയോ അധർമ്മത്തേയോ അബദ്ധം പ്രാപിക്കുന്നു. അനുകരണം മനുഷ്യനു് സ്വഭാവജന്യമാകുന്നു. അതിനാൽ, "സ്മരിക്ക, അനുചരിക്ക, ശ്രമിക്ക" എന്നിങ്ങനേ ഉപദേശത്രയം ബർക്ക് പറഞ്ഞിരിയ്ക്കുന്നു. എന്നാൽ, അനുകരണം അബുദ്ധമായിരുന്നാലും അതിൻേറ ഫലം ശാശ്വതമാകുന്നു. അനുകരണം നിരന്തര ധർമ്മമാകയാൽ വൃദ്ധന്മാൎക്കു പോലും സഹവാസ-ത്താൽ ഒരുവിധം ഐക്യം സിദ്ധിക്കുന്നതായി എമർസൺ പറഞ്ഞിരുക്കുന്നത് ശരിയാണെങ്കിൽ യുവാക്കന്മാരുടെ കഥ വിശേഷിച്ചു പറയുവാനില്ല. പ്ലേറ്റോ പറഞ്ഞിരിക്കുന്നതുപോലേ "അഭ്യാസം ചെറിയ കാൎയ്യമല്ലെ"ങ്കിൽ, അവഹിതാഭ്യാസം ഒരു കൊടു മന്നവനേപ്പോലെയാകുന്നു. അതിനാൽ അഭ്യാസ ദോഷത്തേ നിവർത്തിപ്പിക്കാൻ ബുൎദ്ധൂൎജ്ജിതം ഉണ്ടാകുന്നതാണ് സന്മാൎഗ്ഗശീലത്തിൻേറ മുഖ്യോദ്ദേശമെന്നു്
...............................................................................................................................................................................................................................................
(൨൭) ഒരു ആംഗ്ലേയ ധർമ്മ വിദ്യാ ഗ്രന്ഥകർത്താ. വാഴ്ച ക്രി.ശ.൨൭-ൽ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |