താൾ:Sheelam 1914.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬ ശീലം

രാജ്യവിസ്താരം കൊണ്ടല്ല ഒരു ജനസമുദായം ശ്രേഷ്ഠമാകുന്നത്. പുരാതന (൫) യാവനരാജ്യവും, ആധുനിക റഷ്യാരാജ്യവും, ചീനയും, ജപ്പാനും നോക്കുക.

പൂൎവ മഹാൻമാരുടെ കഥ ഒരു രാജ്യത്തിന്റേ സ്വത്താകുന്നു. പുരുഷജീവിതംപോലെ ജനജിവിതവും ഒരു അനുഭവ നിധിയാകുന്നു. ആ നിധിയുടെ സൽപ്രയോഗത്താൽ സമുദായത്തിന് പരിഷ്കാരവും അഭിവൃദ്ധിയും ഉണ്ടാകും. ദുഷ്പ്രയോഗത്താൽ അധ:പതനവും സിദ്ധമാകും. പുരുഷന്മാൎക്കെന്നപോലെ ജനസമുദായത്തിനും, ആപത്തുകൾ പരിശോധകങ്ങളും ബലപ്രദങ്ങളും ആകുന്നു. അതിന്റെ ചരിത്രം പരിശോധിച്ചാൽ ശീലവിശിഷ്ടന്മാരുടെ പ്രയത്നങ്ങളും കഷ്ടതകളും വിലസിക്കാണാവുന്നതാണ്.


(൫)

വിസ്താരം ൧/൧൬ ലക്ഷം ചതുരശ്ര മൈൽ- യാവനരാജ്യം
ടി ൮൬ ,, റഷ്യാ.
ടി ൧ർ ,, ചീന.
ടി ൧ ൧/൨ ,, ജപ്പാൻ


കലാവിദ്യ, പ്രകൃതി വിദ്യ, തത്ത്വവിദ്യ ഇതുകളിൽ ലോകവിശ്രുതന്മാരായ വിദ്വാന്മാരും, ലോകജിത്തായ അലക്സാണ്ഡറും യാവനന്മാരായിരുന്നു. റഷ്യ ഇപ്പോൾ യൂറോപ്പിൽ കണ്ടതിൽ അപരിഷ്കൃതമായ ഒരു രാജ്യമാണ്. ഇതിനേയും ചീനാരാജ്യത്തെയും ജപ്പാൻകാർ യുദ്ധത്തിൽ തോൽപ്പിച്ചിട്ടുള്ളതും ആകുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreerajmuthuvila എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/23&oldid=170448" എന്ന താളിൽനിന്ന് ശേഖരിച്ചത്