താൾ:Sheelam 1914.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                     ശീലബലം                        ൧൫

(൧൯) മിൽട്ടൺ (൨൦) ഗത്തേ ഇവർ പ്രമുഖ്യന്മാരായിരുന്നു.

മുൻപിൽ പ്രസ്താവിച്ച വാഷിങ്ടൺ, ഒരു മഹാമേധാവി അല്ലായിരുന്നു എങ്കിലും, അദ്ദേഹത്തിന്റേ നിർദ്ദോഷമായ ജീവിതവും, പരിശുദ്ധമായ സ്വഭാവവും, സ്തുത്യർഹമായ മഹാമനസ്കതയും അദ്ദേഹത്തിന്റെ നാട്ടുകാകാർക്കു് ഒരു അഴിയാസ്സ്വത്തായിത്തീർന്നിരിക്കുന്നു. ഇങ്ങനേ ഉള്ളവർ ജനസമുദായത്തിന്റേ ജീവശോണിതമാകുന്നു. അവരുടെ വാഴ്ചയാൽ ദൃഷ്ടാന്തങ്ങളായിത്തീർന്നിട്ടു് അവർ അതിനെ ശുദ്ധീകരിച്ചു് ഉയർത്തുന്നു. ഭാവിജനസന്തതിയ്ക്കു് അവരുടെ പേരുകൾപോലും ഉജ്ജീവികളായിത്തീരും.

ഒരുജനസമുദായത്തിനും അതിന്റെ അങ്ഗങ്ങൾക്കെന്നപോലെ, ശീലഗുണത്തിനാൽ മാത്രമേ വർദ്ധനയുണ്ടാകയുള്ളു. അംഗങ്ങളുടെഗുണമനുസരിച്ചിരിക്കും സമുദായത്തിന്റെ നില. അതിനാൽ സത്യം, മഹാമനസ്ക്കത, ആജ്ഞാനുസരണം, ആത്മബഹുമാനം, വൃത്തിശുദ്ധി, രാജഭക്തി, ഋജുത്വം എന്നീ ഗുണങ്ങൾ ബഹുക്കളിൽ വ്യാപിച്ചെങ്കിലത്രേ, അവരുടെ ജനസമുദായത്തിനു് ഗൌരവവും മാന്യതയും സിദ്ധിയ്ക്കൂ. അംഗങ്ങൾക്കു് വൃത്തിദോഷമുണ്ടായാൽ അംഗസംഘാതമായ സമുദായത്തിനു് പുരുഷത്വവും സ്വാതന്ത്ര്യത്തിനു് അവകാശവും എങ്ങനേ ലഭിക്കും.


(൧൯) ഇംഗ്ലണ്ടിലേ മഹാകവി; സ്വർഗ്ഗഭ്രംശം എന്ന ഗാഥികഃ കൃതിയുടെ കർത്താ. വാഴ്ച ക്രി. ശ. ൧൭-ന്റേ ആദ്യവും മദ്ധ്യവും.

(൨൦) ജർമ്മനിയിലെ ഒരു മഹാകവി; ഇദ്ദേഹത്തെ ജർമ്മനിയിലെ ഷേൿസ്പീയർ എന്നു് പറയാറുണ്ടു്. മന്ത്രി ആയിരുന്നു. “ഫ്ാസ്റ്റ്” എന്ന കൃതിയുടെ കർത്താവു്. വാഴ്ച ക്രി. ശ. ൧൮ -ന്റേ അന്ത്യവും ൧൯ -ന്റേ ആദ്യവും.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/22&oldid=170447" എന്ന താളിൽനിന്ന് ശേഖരിച്ചത്