താൾ:Sheelam 1914.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഗൃഹ്യാഭ്യാസനം
൧൭
^^^^^^^^^^^^^^^^^^^^^^^^^
൨. ഗൃഹ്യാഭ്യാസനം.
^^^^^^^^^^^^^^^^^^^^^^^^^

ഏതോ പ്രേമസ്വരൂപം മനുജയുടെ തനൌ-
 ചേർത്തുയർത്തുന്നു നമ്മേ
മാത്രാകാരങ്ങളാണ്ടിബ്ദവി വിവിധ മഹാ-
 ത്മാക്കളെപ്പെറ്റതേതോ
ഏതോ സീതാദിയായ് തീർന്നതുല ഗുണയുതം-
 ഭർത്തൃശുശ്രൂഷണം ചെ-
യ്താ തേജസ്സുജ്വലിച്ചുൾത്തളിരുകളിലിവ-
 ർക്കേകണം നിത്യസൌഖ്യം.


മാധവീനാടകത്തിലേ നാന്ദി."ഗൃഹ്യാഭ്യാസനം" എന്നതിനു് ഇവിടെ ഉദ്ദേശിച്ചിട്ടുള്ള അർത്ഥം ഗൃഹസംബന്ധമായി, അതായതു്, ഗൃഹണീ മാർഗ്ഗമായി ഉണ്ടാകാവുന്ന സന്മാർഗ്ഗ പരിശീലനം ആകുന്നു.

"പ്രേമം എന്ന ധർമ്മദേവത, തന്റേ ദിവ്യ മാനുഷ്യ ഭാവദ്വയത്തോടു് സ്ത്രീ സ്വരൂപത്തിൽ ആവിർഭവിച്ചു്, മനുഷ്യരേ ഉയർത്തുന്നു" എന്നു് ഗത്തേ മഹാകവി പറഞ്ഞിട്ടുള്ള (ഫ്ാസ്റ്റ് എന്ന കൃതിയുടേ അന്ത്യ ശ്ലോകത്തിൽ) അഭിപ്രായമാകുന്നു പ്രസ്താവന ശ്ലോകത്തിന്റേ ആദ്യത്തേ വരിയിൽ പ്രദർശിപ്പിച്ചിരിയ്ക്കുന്നതു്.

മാതൃസ്നേഹം, മനുഷ്യാനുഗ്രഹണത്തിനായി അവതീർണ്ണമായിരിയ്ക്കുന്ന സർവ്വനിയന്താവിന്റെ സ്വരൂപം തന്നേയാകുന്നു. ഈ തത്ത്വത്തിനു് മേൽ പറഞ്ഞ ഗത്തേ കവിയുടെ വചനം കൂടാതെ, പരന്തിരീസ്കാരനായ(൨൧)ഡിമൈസ്തർ

^^^^^^^^^^^^^^^^^^^^^^^^^

(൨൧) റഷ്യയിലേയ്ക്കു് അയയ്ക്കപ്പെട്ട പരിന്തിരീസ് രാജ്യദൂതൻ.

൩.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/24&oldid=170449" എന്ന താളിൽനിന്ന് ശേഖരിച്ചത്