താൾ:Sheelam 1914.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു൧൦ ===== ശീലം =====


ഊർജ്ജിതൻ തുറക്കുന്ന വഴിയേ ബഹുക്കൾ തുടർന്നിട്ടു് അവരുടെ വിശിഷ്ടപൌരുഷം ജനവ്യാപകമായിതീരും. ഇതിലേയ്ക്കു് ഉദാഹരണങ്ങളായി, ലൂതറിനെയും, ക്രാംവെല്ലിനേയും കൂടാതെ, (൮) വാഷിങ്ടനേയും, (൯) വെല്ലിങ്ടനേയും പറയാവുന്നതാണു്.


(൮) വടക്കേ അമ്മേരിക്കയിലെ ഐക്യസംസ്ഥാനം(യുണൈറ്റഡ് സ്റ്റേറ്റ്സ്) ഇംഗ്ലണ്ടിന്റെ ഒരു അംഗമായിരുന്നകാലം, ൧൭൭൩-ൽ സ്വാതന്ത്ര്യത്തിനു് യുദ്ധം ആരംഭിച്ചതുമുതൽ ൨൦ വർഷത്തിനിടയിൽ സേനാനായകനായും, മൂന്നു പ്രാവശ്യം രാജ്യയോഗനായകനായും(പ്രസിഡണ്ടു്) സ്വജനസമുദായത്തെ സർവ്വസമ്മതപൂർവ്വം നയിച്ച ഒരു വിശിഷ്ടധീരപുരുഷൻ; ഇക്കാലത്ത് തന്റെ ജോലികൾക്കു് യാതൊരു പ്രതിഫലവും വാങ്ങാതേ, രാജസ്ഥാനം പ്രദാനം ചെയ്യപ്പെട്ടതുപോലും സ്വീകരിക്കാതേ, ഈ മഹാത്മാവു് കൃഷിവൃത്തിയാൽ ജീവിതം കഴിച്ചു. വാഴ്ച. ക്രി. ശി. ൧൮-ന്റേ അന്ത്യം.

(൯.) ഇംഗ്ലണ്ടിലെ അതിപ്രസിദ്ധനായ സേനാനായകൻ; ൧൬-ാം വയസ്സിൽ (൧൭൯൬-ൽ ) ഇന്ത്യയിൽ ഉദ്യോഗസ്ഥനായി (പട്ടാളത്തിൽ) വന്നു; ൧൭൯൮-ൽ ടിപ്പുവിനേ അടക്കാനുണ്ടായ ശ്രീരംഗ പട്ടണത്തിന്റേ രോധത്തിൽ ഉപസേനാധിപനായി. ൧൮൦൩-ൽ മ്രാട്ട്യന്മാരേ അസ്സെയിൽ വച്ചു തോല്പിച്ചു; ൧൮൦൮-ൽ സ്പെയിനിൽ, നെപ്പോളിയന്റേ പടയുടെ ആക്രമണം തടുത്തു; ൧൮൧൪-ൽ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനേ തോല്പിച്ചു് അയാളുടെ അധഃപതനം വരുത്തി; പിന്നീടു്, ഇംഗ്ലണ്ടിൽ മന്ത്രിസ്ഥാനവും വഹിച്ചു. ഇദ്ദേഹം വിശിഷ്ടവിധാനകനായ ധീരപുരുഷനും, അഭേദ്യകൃത്യനിഷ്ഠനായ ഒരു മഹാത്മാവും ആയിരുന്നു. ൧൮൫൨-ൽ മരിച്ചു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/17&oldid=170441" എന്ന താളിൽനിന്ന് ശേഖരിച്ചത്