താൾ:Sheelam 1914.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                                      ശീലബലം                        ൧൧

ചിലപ്പോൾ വിശിഷ്ഠപുരുഷന്മാരാൽ മന്ത്രശക്തിയാലെന്നപോലേ അന്യർ ആകർഷിക്കപ്പെടുന്നു. “എന്റെ പാദസ്പർശ മാത്രത്താൽ ഇറ്റലിയിൽ സൈന്യം വന്നു കൂടുന്നതാണെ”ന്നു് (൧൦) പാമ്പി പറഞ്ഞു. (൧൧) പീറ്റർ സന്യാസിയുടെ ശബ്ദമാത്രത്താൽ യൂറോപ്പു് ഇളകി ഏഷ്യയുടെ നേർക്ക് പ്രേരിപ്പിക്കപ്പെട്ടു. (൧൨) കാലീഫ് ഓമറിന്റേ സവാരിക്കമ്പു്, അന്യന്മാരുടെ വാളുകളേക്കാൾ, ദൃഷ്ടാക്കൾക്കു് ഭീതിജനകമായിരുന്നു.


(൧൦) പുരാതന റോമിലേ ഒരു വരിഷ്ഠ സേനാനായകൻ; ആഫ്രീക്കാ, ഏഷ്യ, സ്പെയിൻ ഈ ദേശങ്ങളിൽ അനേകം യുദ്ധങ്ങളിൽ ജയിച്ചു്, ആ ദിക്കുകളേ അടക്കിബ്ഭരിച്ചു. വളരേ ജനസ്നേഹവും സമ്പാദിച്ചു. ഇദ്ദേഹം ജൂലിയസ്സ്സീസറിന്റേ മകളുടെ ഭർത്താവായിരുന്നു. ആ സ്ത്രീ മരിച്ചതോടുകൂടി സീസറുമായി പിണങ്ങി; രണ്ടുപേരും തമ്മിലുണ്ടായ യുദ്ധത്തിൽ തോറ്റു് ഒളിച്ചോടി; ഈജിപ്തിൽ വച്ചു മരിച്ചു. വാഴ്ച ക്രിസ്തുവിനുമുൻപു് ൧ാം ശതാബ്ദം.

(൧൧) ഒരു പരന്തിരിസ് യോദ്ധവു്; പാലസ്റ്റയിനിൽ (ക്രിസ്തുവിന്റേ ജന്മഭൂമി) തീർത്ഥയാത്ര പോയപ്പോൾ സ്വമതസ്ഥരേ തുർക്കികൾ കഷ്ടപ്പെടുത്തിയതുകണ്ട് സന്ന്യാസം സ്വീകരിച്ചു് യൂറോപ്പിൽ പല സ്ഥലങ്ങളിലും സഞ്ചരിച്ചു് ജനങ്ങളേയും രാജാക്കന്മാരേയും തീക്ഷ്ണവചനങ്ങളാൽ ഇളക്കി കുരിശുരക്ഷയ്ക്കുണ്ടായ ദീർഘയുദ്ധങ്ങൾക്കു് കാരണഭൂതനായി. വാഴ്ച. ക്രി. ശ. ൧൧-ന്റേ ആരംഭം.

(൧൨) ഇദ്ദേഹം മഹമ്മതിന്റെ പ്രതിനിധിസ്ഥാനം (കാലിപ്പ്) മദീനയിൽ പത്തു വർഷകാലം വഹിച്ച്, അനേകം രാജ്യങ്ങളേ കീഴടക്കി; ബലവാനും നീതിമാനും ആയിരുന്നു. വാഴ്ച. ക്രി. ശ. ൭-ന്റേ മദ്ധ്യം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/18&oldid=170442" എന്ന താളിൽനിന്ന് ശേഖരിച്ചത്