താൾ:Sheelam 1914.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ശീലബലം

കത്തിൽ പറഞ്ഞിട്ടുള്ള "പൂജ്യപൂജ"യും ഉണ്ടായിരിക്കും. ആദ്യം പറഞ്ഞ ലക്ഷണത്തോടു കൂടിയാണ് (൭) ക്രാംവെൽ ഒരു ഒടയോഗം തിരിഞ്ഞെടുത്ത് മഹാവില്പനകളെ ജയിച്ച് രാജ്യാധികാരം കൈ ഏറ്റത് രണ്ടാമതു പറഞ്ഞ ലക്ഷണമുള്ളവൻ പൂർവന്മാരും സഹജീവികലും ആയ മഹത്തുക്കളേ യഥായോഗ്യം സ്മരിക്കയും ബഹുമാനിക്കയും ചെയ്യും. ഈ ഗുണമില്ലാത്തവർ‌ ഈശ്വര മനുഷ്യവിശ്വാസം ഇല്ലാത്തവരായ് പരിണമിക്കും. പൂജിത പൂജയിൽ നിന്നാകുന്നു മനുഷ്യർക്ക് തങ്ങളിലും ഈശ്വരനോടും ബന്ധമുണ്ടാകു ന്നത്. അതുതന്നേ ആകുന്നു പരമാർത്ഥത്തിൽ മതവിശ്വാസമെന്നു പറയുന്നത്.

"ഊർജ്ജിതനും, അരിവിയും തന്നത്താനെ പാതയുണ്ടാക്കിക്കൊള്ളും" എന്നൊരുചൊല്ലുണ്ട്. അതുപോലെ


(൭) ഇംഗ്ലണ്ടിൽ, ചാറത്സ് പ്രഥമന്റെ കാലത്തു ണ്ടായ ത്തെരുക്കങ്ങളാൽ, ജനങ്ങൾ രാജാവിനേ മറത്ത തിൽ ജനസമുദായ സൈന്യം നിർമ്മിച്ച്, അനേകം യുദ്ധ ങ്ങളിൽ രാജകക്ഷിയേ തോല്പിച്ച്, ജനദ്രോഹിയായ രാജാവിൽ മരണശിക്ഷ നടത്തി. "ജനയോഗരക്ഷെകൻ" എന്ന സ്ഥാനം വഹിച്ച്, അത്യർജ്ജിതമായി നാലു വർഷം രാജ്യഭാരം നടത്തിയ ഒരു അസാമാന്ന്യധീര പൂരുഷൻ. ഇദ്ദേഹം മഹാശയനം, മഹാമനസ്കനാ, ഭക്തനും ആയിരുന്നു. യുറോപ്പിൽ ആധുനികന്മാരുടെ ഇടയിൽ ഏകദേശം നെപ്പോളിയനോട് സദൃശനായി ഗണിക്കാൻ തക്ക ഊർജ്ജിതവും ശക്തിയും ഇദ്ദേഹത്തിനുണ്ടായിരുന്നു. അസാദ്ധ്യമായി യാതൊന്നും ഇല്ലെന്നായിരുന്നു രണ്ടുപേരുടേയും അഭിപ്രായം. (കറൾ ൬൨ ൧) വാഴ്ച. ക്രി. ശ. ൧൭--ന്റേ പൂർവാർദ്ധം.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/16&oldid=170440" എന്ന താളിൽനിന്ന് ശേഖരിച്ചത്