Jump to content

താൾ:Shareera shasthram 1917.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

80 ശരീരശാസ്ത്രം ഴിക്കുന്നതിന്നുമുമ്പ് പാകം ചെയ്യുന്നതുപ്പോലെത്തന്നെ,ആ സാധനങ്ങൾക്കു ദേഹത്തിന്നുള്ളിൽ ചെന്നതിന്നുശേഷവും അവിടെവച്ചു രക്തത്തോടുചേരത്തക്കസ്ഥിതിയിൽ രണ്ടാമതും മാറ്റം വരുന്നു.ഇതുകൂടാതെ നാം പലവിധമായ വസ്തുക്കളെ എങ്ങനെ പലവിധമായിപാകം ചെയ്യുന്നുവോ,അതുപോലെത്തന്നെ നാം ഭക്ഷിക്കുന്ന ആഹാരങ്ങളിലുള്ള പലവിധമായ വസ്തുക്കളെ ദീപനാംഗങ്ങൾ പലേപ്രകാരത്തിൽ പാകം ചെയ്യുന്നു.

നാം ഭക്ഷിക്കുന്ന ആഹാരം,ദേഹത്തിലുള്ള മാംസം,രക്തം മുതലായവസ്തുക്കളായിമാറുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ. ഇപ്രകാരം, മാംസം,രക്തം മുതലായവസ്തുക്കളായി മാറേണമെങ്കിൽ ദേഹത്തിൽ ഏതെല്ലാം മൂലപദാർത്ഥങ്ങളുണ്ടോ, അതേ മൂല പദാർത്ഥങ്ങൾ നാം ഭക്ഷിക്കുന്ന പദാർത്ഥങ്ങളിലും ഇരിക്കേണ്ടതാവശ്യമല്ലയോ? ഇതിന്നുദാഹരണമായി ലാഡു,ജിലേബി മുതലായ ഭക്ഷ്യങ്ങളെ എടുക്കുക ഇവ കടലപ്പരിപ്പുക്കൊണ്ടോ,അല്ലെങ്കിൽ അരിപ്പൊടിക്കൊണ്ടോ,വേറേ വല്ല വസ്തുക്കളെക്കൊണ്ടോ, ഉണ്ടാക്കുന്നു. എങ്കിലും,ഇപ്പറഞ്ഞ ഭക്ഷ്യങ്ങളിൽ ഈ വസ്തുക്കളുണ്ടെന്നു അറിയാത്തത് എന്തുകൊണ്ടെന്നാൽ ഈ വസ്തുക്കൾ പല വിധത്തിൽ പാകം വന്നു. മാറ്റത്തെ പ്രാപിക്കുന്നതിനാൽ ആകുന്നു.ഇതു പോലെതന്നെ, നമ്മുടെ ദേഹത്തിലുള്ള വസ്തുക്കൾ നാം ഭക്ഷിക്കുന്ന പദാർത്ഥങ്ങളെപ്പോലെ അല്ലെങ്കിലും അവ അനേകവിധത്തിൽ പാകത്തെ പ്രാപിച്ച ദേഹധാതുക്കളായി മാറുന്നു എന്നു മുമ്പ് പറഞ്ഞിട്ടുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/97&oldid=170430" എന്ന താളിൽനിന്ന് ശേഖരിച്ചത്