Jump to content

താൾ:Shareera shasthram 1917.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാം ഭക്ഷിക്കുന്ന...............മാറ്റങ്ങളും 79

 എന്നു പറയുന്നു. ഈ വിധം ആഹാരം ദഹിക്കുന്നതിന് നമ്മുടെ ചില ദ്രാവകങ്ങൾ 

ഉണ്ടു. ഈ ദ്രാവകങ്ങളെ ഉണ്ടാക്കുന്ന അവയവങ്ങൾക്ക് ഗ്രന്ധികൾ (Glands) എന്നു പേർ പറയുന്നു. ഉദാഹരണമായി വായിൽ ഉണ്ടാവുന്ന ഉമിനീരിനീ നെ (ലാല) നാം നോക്കുക. ഈ ഉമിനീർ (Saliva) ഒരു മാതിരി ദീപനരസമാവുന്നു; വായിലുള്ള ഉമിനീർ ഗ്രന്ധികൾ അല്ലെങ്കിൽ ലാലമണികൾ(Salivary Giands)ഈ.ഉമിനീരിനെ ഉണ്ടാക്കുന്നു. ഇതുപോലെ ഇനിയും അനേകം ദീപനരസങ്ങൾ ഉണ്ടു.

                                           നാം ഭക്ഷിക്കുന്ന ആഹാരം. നാം അരി കായകറി മുതലായ വസ്തുക്കളെ ഭക്ഷിക്കുന്നതിനുമുമ്പെ അവയെ നന്നായി വേവിക്കയൊ വേറേമാതിരിയിൽ പാകം ചെയ്യുകയൊ ചെയ്യുന്നുണ്ടെന്നു നിങ്ങൾക്ക് അരിയാമല്ലോ.ഇപ്രകാരം നാം ഭക്ഷിക്കുന്ന വസ്തുക്കളെ നമ്മുടെ ദേഹത്തിലുള്ള ദീപനാംഗങ്ങൾ പിന്നേയും പാകം ചെയ്തു എളുപ്പത്തിൽ രക്തത്തോടു ചേരുന്ന മാതിരിയിൽ മാറ്റുന്നു.നാം നമ്മുടെ ആഹാരത്തെ പാകം ചെയ്യുന്നതിൽ അരി  വേവിച്ച് ചോറായിട്ടോ, കഞ്ഞിയായിട്ടോ, അല്ലെങ്കിൽ അരി അരച്ച് മാവാക്കി അപ്പമയിട്ടോ, അല്ലെങ്കിൽ വേറെ പലഹാരമായിട്ടോ ഭക്ഷിക്കുന്നില്ലേ? ഇപ്രകാരം തന്നെയാണ് പരിപ്പിനെയും പലവിധമായി പാകം ചെയ്യുന്നത്; 

ചില പലഹാരങ്ങൾ എണ്ണയിൽ വറുത്തെടുത്തും ഭക്ഷിക്കുന്നു. ഭക്ഷണസാധനങ്ങളെ നാം ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/96&oldid=170429" എന്ന താളിൽനിന്ന് ശേഖരിച്ചത്