താൾ:Shareera shasthram 1917.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10 നാം ഭക്ഷിക്കുന്ന..............മാറ്റങ്ങളും 81

ജിലേബി, ലഡു മുതലായ വസ്തത്തുക്കൾ എങ്ങിനെ അവറ്റിൽ അടങ്ങീട്ടുള്ള മുൻപറഞ്ഞ വസ്തുക്കളാൽ ഉണ്ടാകുന്നുവോ അതുപോലെത്തന്നെ നമ്മുടെ ദേഹത്തിലുള്ള മാംസം, രക്തം മുതലായവയും, ചില വസ്തുക്കളാൽ ഉണ്ടാകുന്നു. ദേഹതത്വ ശാസ്ത്രജ്ഞന്മാർ നമ്മുടെ ദേഹത്തിൽ യവക്ഷാരവസ്തു അല്ലെങ്കിൽ ഒജസദ്രവ്യം (proteids), അംഗാരോദം (carbo-Hydratcs), വസാ(facts), വെള്ളം, അനേകമാതിരി ഉപ്പുകൾ, ഇവ ഉള്ളതായി കണ്ടുപിടിച്ചിട്ടുണ്ട്. നാം ഭക്ഷിക്കുന്ന ആഹാരം ദേഹത്തിലുള്ള വസ്തുക്കളായി മാറണമെങ്കിൽ, ആ വസ്തുക്കൾ നാം ആഹാരം കഴിക്കുന്ന പദാർഥങ്ങളിൽ ഇരിക്കേണ്ടതാവശ്യമല്ലയോ? നാം ഭക്ഷിക്കുന്ന ആഹാരത്തിൽ ഓജസദ്രവ്യം, അംഗാരോദം, വസാ, വെള്ളം, ഉപ്പുകൾ മുതലായ മൂലപദാർഥങ്ങൾ ഉള്ളതായി ശരീരതത്വശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. ഇതിൽനിന്നും, മേൽപറഞ്ഞപോലയുള്ള ആഹാരം നാം കഴിക്കുന്നില്ല എന്നു നിങ്ങൾ സംശയിക്കാം; അംഗാരോദം മാത്രമായിട്ടോ, ഓജസദ്രവ്യം മാത്രമായിട്ടോ, അല്ലെങ്കിൽ വസാ മാത്രമായിട്ടോ, നാം ഒരിക്കലും ആഹാരം കഴിക്കുന്നില്ല. എന്നാൽ സാധാരണമായി നാം ഭക്ഷിക്കുന്ന ആഹാരത്തിൽ ഇവയെല്ലാം ഓരോ കണക്കായി ചേർന്നിരിക്കുന്നു. ഇതിന്ന് ഉദാഹരണമായി നാം ഉണ്ണുന്ന ചോറിൽ (അരിയിൽ) നൂറു ഭാഗത്തിന്നു അംഗാരോദം 26-ും, ഓജസദ്രവ്യം 15-ും, വസാ 50-ും, 11*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/98&oldid=170431" എന്ന താളിൽനിന്ന് ശേഖരിച്ചത്