Jump to content

താൾ:Shareera shasthram 1917.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

9.ശ്വാസേന്ദ്രിയങ്ങൾ (തുടർച്ച) 75 രാത്രി കിടന്നുറങ്ങുമ്പോൾ കമ്പിളികൊണ്ടോ പുതപ്പുകൊണ്ടോ മുഖം മൂടി കിടന്നുറങ്ങുന്നു വല്ലൊ;ഈവിധം മുഖം മൂടുന്നതിനാൽ നാം ശ്വസിച്ച വായുവിനെ വീണ്ടും ഉള്ളിലേക്കു ശ്വസിക്കേണ്ടി വരുന്നു.ആയതുകൊണ്ടു നിങ്ങൾക്കു ഈ സമ്പദായം ഉണ്ടെങ്കിൽ ഉടനെ തന്നെ അതു വിട്ടുകളയേണ്ടിതാകുന്നു.

         പുറത്തേക്കു ശ്വസിച്ച വായുവിനെ വീണ്ടും ഉള്ളിലേക്കു ശ്വസിപ്പാൻപാടില്ലെന്നു

ള്ള കാരണത്താൽ നാം ഒരു മുറിയിലിരിക്കുമ്പോൾ നിശ്വസിക്കുന്ന വായു മുറിയിൽ നിന്നു പുറത്തു പോകുവാനും പുതുതായ ശുദ്ധവായു മുറിയിലേക്കു വരുവാനും വേണ്ടി മുറികൾക്കു ജനവാതിലുകൾ വെക്കേണ്ടതു അത്യാവശ്യമാകുന്നു.കാറ്റിന്റെ ഗതാഗതം ശരിയായി ഇല്ലാത്ത ഒരു മുറിയിൽ ജനങ്ങൾ താമസിക്കുന്നതിനാൽ വ്യാധികൾ ഉണ്ടാവുന്നു.ഇതിനെ കരുതീട്ടാകുന്നു സ്കൂളിൽ ഓരോ ക്ലാസ് മുറികൾ ഇത്ര വിസുതാരത്തിൽ വേണമെന്നും ആവിധം ഓരോ മുറിയിൽ ഇത്ര കുട്ടികൾ മാത്രമേ ഇരുന്നു പഠിപ്പാൻ പാടുള്ളു എന്നും മേലധികാരികൾ നിയമിച്ചിരിക്കുന്നത്.

            വല്ല സമയവും നിങ്ങൾ വളരെ ജനങ്ങൾ കൂടീട്ടുള്ള ഒരു ചെറിയ ഹാളിൽ വെച്ചു നടക്കുന്ന   

സഭക്കു പോയി,വളരെ നേരം ഇരുന്നാൽ നിങ്ങൾക്കു അല്പം തലവേദനയും ഉറക്കമയക്കവും ഉണ്ടാകുന്നുവ

ല്ലോ.അതിന്റെ കാരണം എന്താകുന്നു.പുറത്തു പോയി നല്ല വായുവിന്റെ ഗതാഗതമുള്ള സ്ഥലത്തു ഇരുന്നാൽ ആ തലവേദനയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/92&oldid=170426" എന്ന താളിൽനിന്ന് ശേഖരിച്ചത്