Jump to content

താൾ:Shareera shasthram 1917.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശരീരശാസ്ത്രം

ത്തു വിടുകയും അതുകൊണ്ടു ചുരുങ്ങുകയും ചെയ്യുന്നു. പിന്നെയും കാറ്റിനാൽ വീർത്തു മുൻപത്തേപ്പോലെ ചുരുങ്ങുന്നു. ഇപ്രകാരംത്തന്നെ, ശ്വാസനാളികവഴി യായി വായു ഉള്ളിൽ കടക്കുമ്പോൾ ശ്വാസകോശങ്ങൾ രണ്ടും വീർക്കുന്നു. അതിനുശേഷം, ഉള്ളിലേക്ക് കടന്നവായുവെ മുൻപറഞ്ഞ ശ്വാസനാളിക വഴിയായിത്തന്നെ പുറത്തേക്ക് വിടുകയും അപ്പോൾ അവ ചുരുങ്ങുകയും ചെയ്യു- ന്നു .

                 ഔരസാശയം  വലുതാവുമ്പോൾ  ശ്വാസകോശങ്ങൾക്കുള്ളിൽ ശുദ്ധവായു  പുറത്തുനിന്നു  പ്രവേശിച്ചു  അവയെ വലുതാക്കുന്നു. ഔരസാശയം ചെറുതാവുമ്പോൾ അതോടു ചേർന്നിട്ടുള്ള  ശ്വാസകോശങ്ങളിലുള്ള  വായു   പു- റത്തുപോകുന്നു.
           ശരീരസുഖത്തെ സംബന്ധിച്ചു അറിയേണ്ടുന്ന
                   വിഷയങ്ങൾ

നാം ഒരു കണ്ണാടിയിൽ ശ്വസിച്ചാൽ, അതിൽ വെള്ളത്തുള്ളികൾ പറ്റി കണ്ണാടി മങ്ങിപ്പോകുന്നതിനെ നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കുമല്ലൊ. നിശ്വസിക്കു- ന്ന വായുവിൽ അൽപ്പം വെള്ളം ചേർന്നിരിക്കുന്നതായി ഇതിൽനിന്നും നാം അറിയുന്നു. ഇതു കുടാതെ നാം നിശ്വസിക്കുന്ന വായുവിൽ അംഗാരമ്ലവായു എ- ന്ന ഒരു അശുദ്ധവായു ഉണ്ടെന്നു നാം പലപ്രാവശ്യം പഠിച്ചിട്ടുണ്ടല്ലൊ; ഈ വായു വിൽ മറ്റു ചില അശുദ്ധവസ്തുക്കളും ഉണ്ട്. അതുകൊണ്ടു നാം നിശ്വസിക്കുന്ന വായുവെ പിന്നേയും സ്വീകരിക്കുന്നതു സുഖക്കേടിനു കാരണമായിത്തീരും. തണു പ്പുകാലത്തു ചിലർ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/91&oldid=170425" എന്ന താളിൽനിന്ന് ശേഖരിച്ചത്