Jump to content

താൾ:Shareera shasthram 1917.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

76. ശരീരശാസ്ത്രം ഉറക്കമയക്കവും പോയ്കളയുന്നു. അതുകൊണ്ടു നാം ശ്വസിക്കുന്ന വായുവിനെപ്പ റ്റി വളരെ ജാഗ്രതയായിരിക്കേണ്ടതാകുന്നു. ജടുക്കുവണ്ടികൾ പോകുംസമയ- ത്തോ, പശുക്കൂട്ടം പോകുന്ന സമയത്തോ നിങ്ങൾ നിരത്തിൽ കൂടി നടന്നിട്ടു-ണ്ടായിരിക്കുമല്ലോ; ആ സമയം നിങ്ങൾ സ്വീകരിക്കുന്നവായുവിൽ വളരെ പൊ ടി ഉള്ളതിനെ നിങ്ങൾ കണ്ടിരിക്കാം. അതുപോലെത്തന്നെ ക്ലാസുമുറിയിൽ [class room] ചില സമയം ചോക്കിൻ [chalk] പൊടിയും, പഞ്ഞിപീടികയിൽ പ- ഞ്ഞിപ്പൊടിയും, കച്ചവടസ്ഥലങ്ങളിൽ അതാതു കച്ചവടച്ചരക്കുകളുടെ പൊടിയും ഉണ്ടാവുന്നതാണ്. ഇപ്രകാരം ചാലിന്റേയും തൊഴുത്തിന്റെയും സമീപത്തും അശു- ദ്ധവായു ഉണ്ടാകുന്നു. ഈ വിധം അശുദ്ധമായ വായുവിനെ ശ്വസിക്കുന്നതി- നാൽ ദേഹത്തിന്നു സുഖക്കേടു സംഭവിക്കുന്നു.

ഇവകൾക്കംപുറമെ നാം ശ്വസിക്കുമ്പോൾ വായുവോടുകൂടി ചെറിയ ചില വിഷബീജങ്ങൾ (Germs)അകത്തു പ്രവേശിച്ച് അപായകരങ്ങളായ വ്യധികളെ ഉണ്ടാക്കുന്നു. ഈ വിധമായ വിഷബീജങ്ങളാൽ തന്നേകുന്നു കൊക്കുക്കുര, ക്ഷയം മുതലായ രോഗങ്ങൾ ഉണ്ടാവുന്നത്. ഇപ്രകാരം ക്ഷയരോഗത്താൽ പിടിപ്പെട്ടവർ തുപ്പുമ്പോൾ ഈ വിഷബീജങ്ങൾ അവരുടെ ദേഹത്തിൽ നിന്നു കഫത്തോടുകൂടി കലർന്നു പുറത്തുവരുന്നു; പിന്നെ ആ കഫം ഉണങ്ങിയതിന്നുശേഷം ആ വിഷബീജങ്ങലൾ വായുവോടു ചേരുകയും, ആ വായു ശ്വസിക്കന്നവർക്കു രോഗത്തെ ഉണ്ടാക്കുകയും ചെയ്യുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/93&oldid=170427" എന്ന താളിൽനിന്ന് ശേഖരിച്ചത്