68 ശരീരശാസ്രം ന്നു;ഇതിൽ അനേകവിധമായ വായുക്കൾ ഉണ്ട്. സാധാരണ വായുവിൽ അഞ്ചിൽ ഒരു ഭാഗം പ്രാണവായുവും, നാലുഭാഗം യചക്ഷാര വായുവും അല്പം അംഗാരമ്ലവായുവും ഉണ്ട്. പ്രാണവായു ജീവിതത്തിനു വളരെ അത്യാവശ്യമാണെങ്കിലും അതിനെ മാത്രമായി ശ്വസിക്കാൻ പാടില്ല. അതിനെ മാത്രം ശ്വസിച്ചാൽ അവയവങ്ങൾ കരിഞ്ഞു പൊയ്ക്കയും; അതിനായിട്ടുതന്നയാകുന്നു, യവക്ഷാരവായു അതോടുകൂടി കലർന്നു, അതിന്റെ ശക്തിയെ കുറയ്ക്കുന്നതു.
ഈ മാതിരി സ്വഭാവമായ വായു ശ്വാസകോശത്തിനുള്ളിൽ ചെന്നു ഏതുവിധം ഉപയോഗമാകുന്നു എന്നു നോക്കുക. ആറാംപാഠത്തിൽ ഹൃദയത്തിൽ ദക്ഷിണ ജവനികയിൽനിന്നു രക്തം പുൽപുസലോഹിനിയിൽ കൂടി ശ്വാസകോശത്തിൽ ചെന്നു അവിടെവെച്ച് അതു ശുദ്ധമാകുന്നു എന്നു നാം മുമ്പ് വായിച്ചുവല്ലോ. പടത്തിൽ കാണിച്ചിരിക്കുന്നതു പോലെ പുൽപുസലോഹിനി രണ്ടു ശാഖകളായി പിരിഞ്ഞ് ഓരോ ശാഖയും ഓരോ ശ്വാസകോശത്തിൽ ചെല്ലന്നു. ഇങ്ങനെ ശ്വാസകോശത്തിലേക്കു ചെല്ലന്ന ശാഖ അവിടെവെച്ചു വളരെ നേരിയതും രോമംപോലെ ചെറിയതുമായ ശാഖകളായി പിരിഞ്ഞു,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.