8.ശ്വാസേന്ദ്രിയങ്ങൾ 67 ചെല്ലുമ്പോൾ, ഈ മുടി ഗളനാളത്തെ അടച്ച,ആഹാരത്തിന്നു കടന്നുപോകുവാൻ ഒരു പാലമായി തീരുന്നു;39 B പടത്തിൽ ഈ മുടി അടച്ചിരിക്കുന്നതായി നിങ്ങൾക്കു കാണാം; മറ്റു സമയങ്ങളിലെല്ലാം 39A പടത്തിൽ കാണിച്ചിരിക്കുന്നതു പോലെ തുറന്നുതന്നെ ഇരിക്കുന്നു. ശ്വാസനളികയുടെ മേൽഭാഗം അല്പം അകന്നിരിക്കുന്നതിനെ കാണുന്നില്ലെ; ഈ ഭാഗം തന്നെയാകുന്നു 'ശബ്ദനാളം' (Larynx);ഇതിനെ കുറിച്ചു രണ്ടാം പാഠത്തിൽ പറഞ്ഞവല്ലൊ;നിങ്ങൾ തൊണ്ടയിൽ തൊട്ടുനോക്കിയാൽ ഈ അംഗം കട്ടിയായി കാണാം. ശ്വാസനളിക മാറിൻ ഭാഗത്തിൽ 40-ാം പടത്തിൽ കാണിച്ചിരിക്കുന്നതു പോലെ രണ്ടു ശാഖകളായി പിരിയുന്നു. ഓരോരു ശാഖയും അനേകം ചെറിയ ഉപശാഖകളായി പരിഞ്ഞു, ഒടുവിൽ ഓരോ ഉപശാഖകളും ചെറുതായി, നേരിയ തോലുകൊണ്ടുള്ള പുടങ്ങളായിത്തീരുന്നു. ഇതിനെ പടത്തിൽ കാണുന്നില്ലെ? ഇതിൽ നിന്നു, ഒരോ ശ്വാസകോശത്തേയും, മേൽപറഞ്ഞ നേരിയ തോലുകൊണ്ടുള്ള ചെറിയ പുടക്കൂട്ടമാണെന്ന് നമുക്ക് പറയുവാൻ കഴിയുന്നതാണ്. നാം ഉള്ളിലേക്കു ശ്വസിക്കുന്ന വായു ഒടുവിൽ ഈ ചെറിയ പുടങ്ങളിൽ ചെന്നു ചേരുന്നു. ഇപ്പോൾ നാം ശ്വസിക്കുന്ന വായു, ഏതു വഴിയായി എവിടെ പോകുന്നു എന്നു നിങ്ങൾ പറയുവിൻ
നാം ഉള്ളിലേക്കു ശ്വസിക്കുന്ന വായുവിന്റെ സ്വഭാവമെന്താകുന്നു? നാം പുറത്തുള്ള വായുവെ ശ്വസിക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.