ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
40 ശരീരശാസ്ത്രം
പരിശോധനകൾ. (1)ഒരു സ്ഫടികംകൊണ്ടുള്ള ഗ്ലാസ്സിനെ നല്ലവണ്ണം കഴുകി തുടച്ചു ശുദ്ധമാക്കി മുൻപറഞ്ഞപ്രകാരം എടുത്തുവെച്ചിട്ടുള്ള വെള്ളം ഈ ഗ്ലാസിൽ പകുതി പകർന്നു,ഒരുമൂടികൊണ്ടു മൂടിവെക്കുവിൻ.
(2)വേറെ ഒരു സ്ഫടികഗ്ലാസ്സിനെ (Glass Tumbler) മുൻപറഞ്ഞ പോലെ ശുദ്ധമാക്കി അതിൽ ചുണ്ണാമ്പുവെള്ളം ഒഴുച്ചു, ഒരു ചെറിയ കുഴ ൽ കൊണ്ടു അതിൽ ഊതിയാൽ ആ വെള്ളം പാലുപോലെ വെളുത്ത നിറത്തിലാവും. (മുമ്പിലത്തെ ഗ്ലാസിലെ വെള്ളം നിറംമാറാതെതന്നെ യിരിക്കും.) രണ്ടാമത്തെ ഗ്ലാസിലുള്ള വെള്ളം നിറം മാറാൻ കാരണമെ ന്താന്നാൽ അംഗാരാമ്ലവായു അതിനോടുകൂടി ചേരുന്നതിനാലാകുന്നു. ചുണ്ണാമ്പുവെള്ളത്തിൽ നാം ഊതുമ്പോൾ നമ്മുടെ ദേഹത്തിൽ നിന്നു അശുദ്ധമായ അംഗാരമ്ലവായു ആ വെള്ളത്തോടുകൂടി സംബദ്ധിക്കുന്നു. അംഗാരമ്ലവായു ഉണ്ടോ എന്നു പരിശോധിപ്പാൻ ചുണ്ണാന്പുവെള്ളത്തെ ഒഴിക്കുമ്പോൾ വെളുത്ത നിറമായി കണ്ടാൽ അംഗാരാമ്ല
27.അംഗാരാമ്ലവായു ഉണ്ടോ എന്നു പരിശോധിക്കൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.