Jump to content

താൾ:Shareera shasthram 1917.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

5.നാം ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും എന്തിനാകുന്നു?41

വായു ഉണ്ടെന്നും വെളുത്ത നിറമില്ലെങ്കിൽ അംഗാരാമ്ലവായു ഇല്ലെന്നും സാധാരണമായി അറിയാം. ഈ പരിശോധനയിൽനിന്നു നിങ്ങൾ എ ന്താകുന്നു ഗ്രഹിക്കുന്നത്?

3. മുൻപറഞ്ഞതുപോലെ രണ്ടു സ്ഫടികഗ്ലാസ്സുകളെ നല്ലവണ്ണം മോ റി,(a) ഒരു ഗ്ലാസ്സിൽ ഒരു ചെറിയ മെഴുത്തിരി 27- പടത്തിൽ കാണു ന്നതുപോലെ കത്തിച്ചുവെച്ചു ഒരു തട്ടുകൊണ്ടു അതിനെ അടയ്ക്കുക. അല്പ നേരംകൊണ്ടു മെഴുത്തിരി കെടും; എന്തുകൊണ്ടെന്നാൽ അതിലുള്ള പ്രാണവായു ക്രമത്തിൽ ഇല്ലാതാവുകയും അംഗാരാമ്ലവായു ഉണ്ടാവുക യും ചെയ്യുന്നു.ഇപ്പോൾ മൂടിവെച്ചിട്ടുള്ള ഗ്ലാസ്സ് പെട്ടെന്നു തുറന്നു, ഗ്ലാസ്സി നകത്തുള്ള മെഴുത്തിരി വെളിയിലെടുത്തു ഉടൻതന്നെ കുറെ ചുണ്ണാമ്പു വെള്ളം പകർന്നു, നല്ലവണ്ണം കുലുക്കിയാൽ അതു വെളുത്ത നിറമായി മാറും (b) അതുപോലെതന്നെ വേറൊരു സ്ഫടികഗ്ലാസ്സിൽ മുൻ വിവരിച്ച ചുണ്ണാമ്പുവെള്ളം പകർന്നു, കുലുക്കിയാൽ അതു വെളുത്ത നിറത്തിലാവു ന്നതല്ല. എന്തുകൊണ്ടെന്നാൽ മെഴുത്തിരി കത്തിച്ചതിനാൽ അതിൽ അംഗാരാമ്ലവായു ഉണ്ടായി. അതു അംഗാരാമ്ലവായുവാണെന്നു ചുണ്ണാമ്പു വെള്ളത്തിന്റെ നിറപ്പകർച്ചകൊണ്ടു അറിയാം.

അതുകൂടാതെ നാം നിശ്വസിക്കുമ്പോൾ ഉണ്ടാവുന്നവായുവും മെ ഴുത്തിരി (അല്ലെങ്കിൽ വിളക്കു) കത്തുമ്പോൾ ഉണ്ടാവുന്ന വായുവും ഒ ന്നുതന്നെയെന്നു നിങ്ങൾ അറിയുന്നു.

6*
 












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/58&oldid=207199" എന്ന താളിൽനിന്ന് ശേഖരിച്ചത്