Jump to content

താൾ:Shareera shasthram 1917.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

214 ശരീരശാസ്ത്രം 21.ഓതക്കോൽ[Eau decologne]. ‌22.കൊയിനാഗുളിക[Quinine]. 23.ഓമംവാട്ടർ[Omum water]. 24.കേളറൊഡൈൻ[Chlorodyne]. 25.ഫിനൈൽ[Phenyle]. 26.തർമ്മാമിത്തർ[Thermometer].

26 ദീനക്കാരെ പരിപാലിക്കുന്ന മാതിരി

രോഗം വന്നാൽ,ചിലർ ഉടനെ തന്നെ ഔഷധം കൊടുക്കാതെ നല്ല ദിവസം നോക്കി, അതു വരുന്നതുവരെ കാത്തിരുന്നു, രോഗം വർദ്ധിപ്പാൻ ഇട വരുത്തുന്നു; ജ്യോത്സ്യന്മാരേയും,മന്ത്രവാദികളേയും വരുത്തി ഗ്രഹപലങ്ങളേയും കാലഫലങ്ങളേയും പറ്റി ആലോചിക്കുന്നു. ഇങ്ങിനെ ചെയ്യുന്നതു യുക്തമോ? രോഗം വരുമ്പോൾ നല്ല ദിവസം നോക്കീട്ടാണോ വരുന്നതു? രോഗത്തിന്നു മരുന്നു കൊടുപ്പാൻ ദിവസം നല്ലതോ അല്ലയോ എന്നു നോക്കുന്നതു എന്തിനാണ് ? ഒരുവന്നു വല്ല സുഖക്കേടും ഉള്ളതായി തോന്നിയാൽ ഉടനെ തന്നെ തക്കതായ വൈദ്യനെ കാണിക്കുകയാണ് വേണ്ടത്; ഇങ്ങിനെ വൈദ്യരെ കാണിച്ചാൽ മാത്രം പോരാ; അദ്ദേഹം തരുന്ന ഔഷധത്തെ ശരിയായി സേവിക്കുകയും അദ്ദേഹം പറയുന്ന പത്ഥ്യത്തെ വിഘ്നം കൂടാതെ അനുഷ്ഠിക്കുകയും വേണം; അനേകം ആളുകൾ വൈദ്യർ കൊടുക്കുന്ന മരുന്നിനെ ഒരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/231&oldid=170362" എന്ന താളിൽനിന്ന് ശേഖരിച്ചത്