താൾ:Shareera shasthram 1917.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26.ദീനക്കാരെ പരിപാലിക്കുന്ന മാതിരി 215 നേരം സേവിച്ചു, ശരിയായി പത്ഥ്യത്തെ അനുഷ്ഠിക്കാതെ രോഗത്തെ വർദ്ധിപ്പിച്ചു വൈദ്യനെ കുറ്റക്കാരനാക്കുന്നു.വേറെ ചിലർ അവസാനംവരെ മോശക്കാരനായ വൈദ്യരെക്കൊണ്ടു ചികിത്സിപ്പിച്ചു രോഗം നല്ലവണ്ണം വർദ്ധിച്ചതിൽ പിന്നെ നല്ല വൈദ്യരെ കാണിക്കുകയും അദ്ദേഹത്തെ വെറുതെ കുറ്റം പറയുകയും ചെയ്യുന്നു. വൈദ്യർ പറഞ്ഞിട്ടുള്ള മരുന്നുകളെ സേവിച്ചു പത്ഥ്യം ഇരിക്കുന്നതോടുകൂടി താഴെ പറഞ്ഞ സംഗതികളെ രോഗികളുടെ ശുശ്രൂഷിക്കുന്നവർ സൂക്ഷിച്ചു മനസ്സിലാക്കേണ്ടതു അത്യാവശ്യമാകുന്നു. രോഗി ഇരിക്കുന്ന മുറി, കിടക്കുന്ന കിടക്ക, ധരിക്കുന്ന വസ്ത്രം, ശ്വസിക്കുന്ന വായു, കഴിക്കുന്ന ആഹാരം ഇവ മുതലായവയിൽ രോഗിയെ ശുശ്രൂഷിക്കുന്നവർ ജാഗ്രതയായി ഇരിക്കേണ്ടതാകുന്നു.

രോഗി ഇരിക്കുന്ന മുറി .രോഗി ഇരിക്കുന്ന മുറി വൃത്തിയായിരിക്കേണ്ടതാകുന്നു. അവിടെ പാത്രങ്ങളും സാമാനങ്ങളും അധികം ഉണ്ടായിരിക്കാൻ പാടില്ല. വായുവിന്റെ ഗതാഗതവും വെളിച്ചവും ധാരാളം ഉണ്ടായിരിക്കേണ്ടതാണ്. രോഗി കിടക്കുന്ന മുറിയിൽ അനാവശ്യമായി ജനസംഘം കൂടുവാൻ പാടുള്ളതല്ല. ആളുകൾ അകത്തു ചെന്നു വ്യാധിസ്ഥനോടു അവന്റെ രോഗത്തെപ്പറ്റി സംസാരിച്ചു ഉപദ്രവിക്കാൻ പാടില്ല. നമ്മളിൽ അനേകം ആളുകൾ രോഗിയുടെ അടുക്കൽ ചെന്നു 'ഞാൻ ആരാണ്? നിണക്കു ഈ വിധം രോഗം വന്നുവല്ലോ? ഇനി നീ ജീവിച്ചിരിക്കുന്നതു എനിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/232&oldid=170363" എന്ന താളിൽനിന്ന് ശേഖരിച്ചത്