താൾ:Shareera shasthram 1917.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

24 മോഹാലസ്യം,ജലവ്യാപത്തു മുതലായവ 205

1. ഡാക്ടമാരെ വരുത്തുക. 2. അദ്ദഹം വരുന്നതിന്നു മുമ്പെ മുങ്ങീട്ടുള്ളവന്റെ വായിലും മൂക്കിലും ഉള്ള പത, പൊടി മുതലായവയെ തുടച്ചു മലർത്തി കിടത്തുക.3.അര.മാറ്,കഴുത്തു മുതലായ ഭാഗങ്ങളിൽ കെട്ടീട്ടുള്ള മുണ്ടു മുതലായതുകളെ അഴിച്ച് ഉണങ്ങിയ തുണി കൊണ്ട് അരവരെ മൂടുക.4. മലർത്തി കിടത്തുമ്പോൾ ഒരു ചെറിയ തലയണപോലെ ചുറ്റീട്ടോ ചുമലിന്നു ശരിയായി മുതുകിന്റെ ചുമട്ടിൽ വെച്ച് അല്പം തല പിന്നോട്ട് തൂങ്ങികൊണ്ടു കിടത്തുക. കഴുത്ത് ഇറുങ്ങാതെ വായു ഉള്ളിൽ ധാരാളം ചെല്ലുന്ന മാതിരിയിൽ ഇരിക്കണം. 5. മുങ്ങിപ്പോയവനെ ഈ വിധം കിടത്തി, ഒരാൾ അവന്റെ തലയുടെ ഭാഗത്തിൽ നിന്നുംകൊണ്ടു, വയറിനെ അമർത്തിയാൽ ശ്വാസമാർഗ്ഗത്തിലും അന്നമാർഗ്ഗത്തിലും ചെന്നിട്ടുള്ള വെള്ളം പുറത്തുവരും 6. മുങ്ങിയവന്റെ വായ ഒരാൾ നല്ലവണ്ണം പിളർത്തി നാവിനെ പുറത്തോട്ട് ഒരു ചെറിയ തുണികൊണ്ടു വലിച്ചു പിടിച്ചുകൊണ്ടിരിക്കണം. 7. തലയുടെ ഭാഗത്തിൽ നില്ക്കുന്നവൻ മുങ്ങിയവന്റെ രണ്ടു കൈകളേയും മണിക്കെട്ടിന്നു കീഴ്ഭാഗത്തിൽ പിടിച്ചു തലയുടെ മേൽഭാഗത്തിൽ കൂടി പിൻഭാഗത്തു നിലത്തിൽ തട്ടുന്ന മാതിരി കൊണ്ടു വരികയും വേണം ഇങ്ങിനെ കൈകളെ കൊണ്ടുവരുന്നതിനാൽ ഔരസാശയം അല്പം വലുതായി ഭവിച്ചു ശ്വാസകോശത്തിനുള്ളിൽ (സാധാരസ്ഥിതിയിൽ ഉണ്ടാവുന്നതു പോലെ) വായുവിന്നു ചെല്ലുവാൻ ഇട ഉണ്ടാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/222&oldid=170353" എന്ന താളിൽനിന്ന് ശേഖരിച്ചത്