Jump to content

താൾ:Shareera shasthram 1917.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

206 ശരീരശാസ്ത്രം വുന്നു.(പടം നോക്കുക) 8. പിന്നെ കൈകളെ പിന്നോട്ടു കൊണ്ടുപോയ വഴിക്കുതന്നെ മുൻഭാഗമായി കൊണ്ടുപോയി രണ്ടു ഭുജങ്ങളെ പാർശുക്കളുടെ കീഴ്ഭാഗത്തും മുൻകയ്യ് മേൽ വയറ്റിൽ നന്നായി അമർത്തുന്ന മാതിരിയിലും വെക്കുക. ഈ മാതിരി അമർത്തുന്നതിനാൽ ഔരസാശയം ചെറുതായി തീർന്നു, ശ്വാസകോശത്തിൽനിന്നു വായു പുറത്തോട്ടു പോകുന്നതാണ്. ഇപ്രകാരം ഒരു നിമിഷത്തിൽ 20 പ്രാവശ്യം കൈകളെ മുന്നോട്ടും പിന്നോട്ടും കൊണ്ടുപോകണം . 9-)0 പാഠത്തിൽ നാം ശ്വസിക്കുമ്പോൾ ഔരസാശയം വലുതാവുന്നതായും ചെറുതാവുന്നതായും വായിച്ചുവല്ലോ. സാധാരണമായി ശ്വസിപ്പാൻ കഴിയാത്ത ഒരുവനെ ഇങ്ങിനെ 'കൃത്രിമശ്വാസോദീകരണം' (Artificial respiration)െന്നു പറയാം .അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ നേരംവരെ ഇപ്രകാരം 'കൃത്രിമശ്വാസോദീകരണത്തെ'ചെയ്യുക. 9. ഇങ്ങിനെ ചെയ്തുവരുമ്പോൾ സ്മെല്ലിങ്ങ് സാൾട്ടിനെ മൂക്കിന്റെ അടുക്കൽ കൂടെക്കൂടെ കാണിക്കുകയും വേണം. 10. കൈകാലുകക്കു ചൂടുപിടിപ്പിച്ചു കിഴിവെക്കുകയും വേണം.

അര മണിക്കൂർ നേരമോ, ഒരു മണിക്കൂർ നേരമോ മുൻ പറഞ്ഞപ്രകാരം ചെയ്തതിൽ പിന്നെ വ്യാപത്തു സംഭവിച്ചവൻ താൻതന്നെ ശ്വസിക്കാൻ തുടങ്ങിയാൽ'കൃത്രിമശ്വാസോദീകരണത്തെ' നിർത്തി ദേഹത്തിൽ ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/223&oldid=170354" എന്ന താളിൽനിന്ന് ശേഖരിച്ചത്